Posted By Krishnendhu Sivadas Posted On

നിങ്ങളെ നാലാൽ അറിയുമോ? നിങ്ങൾക്ക് വല്ല കഴിവുണ്ടോ?ഖത്തറിൽ വരൂ, പ്രകൃതി സൗന്ദര്യം പകർത്തൂ, പ്രായ, ലിംഗ, രാജ്യ ഭേതങ്ങളില്ലാതെ അവാർഡ് നേടാം,ദശ ലക്ഷങ്ങൾ..

[3:22 PM, 8/11/2025] krishnendhusivadas: ഖത്തറിന്റെ ദൃശ്യ ഭംഗിയെ ലോകശ്രദ്ധയിൽ ഉൾപ്പെടുത്തുകയും,അതേസമയം ക്രീയേറ്റീവ് ഫോട്ടോഗ്രാഫിക് ഐഡന്റിറ്റി പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.


സാംസ്കാരിക, കലാ സംരംഭമായ ദോഹ ഫോട്ടോഗ്രാഫി അവാർഡിന്റെ ആദ്യ പതിപ്പിനുള്ള അപേക്ഷകൾ സമർപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ പറഞ്ഞു.


ഇന്ന് മുതൽ അപേക്ഷകൾ ആരംഭിച്ചു.ഒക്ടോബർ 2 വരെ അപേക്ഷകൾ സ്വീകരിക്കും.പ്രായമോ അനുഭവമോ പരിഗണിക്കാതെ, ആറ് പ്രധാന വിഭാഗങ്ങളിലായി
ഖത്തറിനകത്തും പുറത്തുമുള്ള ഫോട്ടോഗ്രാഫർമാർക്ക് അവാർടിനായി അപേക്ഷകൾ ക്ഷണിക്കാം.


* രാജ്യത്തിന്റെ ലാൻഡ്‌മാർക്കുകൾ എടുത്തുകാണിക്കുന്ന ചിത്രങ്ങൾ,

* ജനറൽ – കളേഴ്‌സ് വിഭാഗം;
*ജനറൽ – ബ്ലാക്ക് ആൻഡ് വൈറ്റ് വിഭാഗം,

*സ്‌പെഷ്യൽ തീം – ഇമോഷൻസ് വിഭാഗം,

*18 വയസ്സിന് താഴെയുള്ളവർക്കായി ഖത്തരി ഫോട്ടോഗ്രാഫർമാർക്കുള്ള പ്രത്യേക തീം വിഭാഗം.

*ചിത്ര ചങ്ങലകളിലൂടെയുള്ള കഥാ വിവരണം, എന്നിങ്ങനെ 6 വിഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


സമ്മാനങ്ങളുടെ ആകെ മൂല്യം 2 മില്യൺ റിയാലിൽ കൂടുതലാണ്,

ഖത്തർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 300,000 റിയാൽ ആണ് ലഭിക്കുക. ഇത് 36 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.
മറ്റ് വിഭാഗങ്ങളിൽ രണ്ടാം സ്ഥാനത്തിന് 100,000 റിയാലും മൂന്നാം സ്ഥാനത്തിന് 75,000 റിയാലും സമ്മാനങ്ങൾ ലഭിക്കും.

എല്ലാ ചിത്രങ്ങളും പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിച്ച് എടുക്കണമെന്നും കൃത്രിമബുദ്ധി സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുത്താനാവില്ല.ലോഗോ, വാട്ടർ മാർക്ക് എന്നിവ ഒഴിവാക്കണം.

പ്രാദേശികവും അന്തർദേശീയവുമായ കലാകാരന്മാർക്ക് മാറ്റുറയ്ക്കാൻ ഒരു പ്ലാറ്റ്‌ഫോം ഉണ്ടായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *