Posted By Nazia Staff Editor Posted On

Uae lottery lucky draw: കളിച്ച് ലക്ഷങ്ങൾ സമ്മാനം നേടാം; ഡിജിറ്റൽ ഗെയിമിൽ ‘ഭാഗ്യം’ പരീക്ഷിക്കാൻ അവസരമൊരുക്കി യുഎഇ ലോട്ടറി

Uae lottery lucky draw: അബുദാബി ∙ ദ് യുഎഇ ലോട്ടറിക്കു കീഴിൽ പുതിയ രണ്ട് ഡിജിറ്റൽ ഗെയിമുകൾ ആരംഭിക്കുന്നു. ജെംസ്റ്റോൺ റിച്ചസ്, സ്പോർട്സ് മാനിയ എന്നീ പേരുകളിലാണ് ഡിജിറ്റൽ ഗെയിം. കളിക്കുന്നതിനൊപ്പം സമ്മാനങ്ങളും നേടാം എന്നതാണ് ഇതിന്റെ പ്രത്യേകത. 

നമ്പറുകൾ ഒത്തുവരുന്ന ഭാഗ്യശാലികൾക്ക് 5 ലക്ഷം ദിർഹം വരെ വിജയിക്കാൻ അവസരമുണ്ട്. 196 സമ്മാനങ്ങളാണ് ജെംസ്റ്റോണിലുള്ളത്. ഒരു ടിക്കറ്റിൽ പലതവണ കളിക്കാം. 2 മുതൽ 50 ദിർഹം വരെയാണ് ടിക്കറ്റ് വില. സ്പോർട്സ് മാനിയ സ്ക്രാച്ച് ആൻഡ് വിൻ ഗെയിമാണ്. 41 സമ്മാനങ്ങളുണ്ട്.


കളിക്കാർ തിരഞ്ഞെടുക്കുന്ന ചിഹ്നങ്ങൾ ഒത്തുവന്നാൽ സമ്മാനം നേടാം. 5 ലക്ഷം ദിർഹം വരെ നേടാം. 2 മുതൽ 50 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. സർക്കാർ അംഗീകൃത ലോട്ടറിയാണ് യുഎഇ ലോട്ടറി. കൂടുതൽ വിവരങ്ങൾക്ക്: www.theuaelottery.ae.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *