
Viral Infections In Students ;യുഎഇയിൽ കുട്ടികളിൽ വൈറൽ അണുബാധയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി ഡോക്ടർമാർ
Viral Infections In Students :യുഎഇ: യുഎഇയിലെ സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. അവധിക്കാലം കഴിഞ്ഞ് സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്ന കുട്ടികളിൽ വൈറൽ അണുബാധകൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൊണ്ടാണ് ഈ മുന്നറിയിപ്പ് നൽകിയത്.അവധിക്കാലം പല സ്ഥലങ്ങളിലായി ചെലവഴിച്ച കുട്ടികൾ തിരികെ സ്കൂളുകളിലെത്തുമ്പോൾ വിവിധതരം വൈറസുകൾ പടരാനുള്ള സാധ്യത കൂടുതലാണ് അതിനാൽ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തിയാൽ സ്വയം ചികിത്സ ഒഴിവാക്കി വൈദ്യ പരിശോധന തേടണമെന്നും നിർദേശം നൽകി.
യുഎഇയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിലെ കാലാവസ്ഥ വ്യതിയാനത്തിൽ ഇൻഫ്ലുവൻസ, കോവിഡ്-19, റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, ജലദോഷം തുടങ്ങിയ രോഗങ്ങൾ പെട്ടന്ന് തന്നെ വ്യാപകമാകാനുള്ള സാധ്യത കൂടുതലാണ്.
കൂടാതെ ഇത്തരം അസുഖമുള്ള ഒരു കുട്ടിയിൽ നിന്ന് അടച്ചിട്ട ക്ലാസ് മുറികളിൽ കുട്ടികൾ ഒരുമിച്ചിരിക്കുമ്പോൾ വൈറസുകൾ വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ് അതിനാൽ തുമ്മൽ, ചുമ, നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെയാണ് സാധാരണയായി ഈ രോഗങ്ങൾ പകരുന്നത്. ഈ സമയങ്ങളിൽ പനി, ജലദോഷം, ചുമ, തൊണ്ടവേദന, ക്ഷീണം, പേശീവേദന എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങൾ. ചില കുട്ടികളിൽ ഛർദ്ദി, വയറുവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരാറുണ്ട്.
അതേസമയവും മാതാപിതാക്കൾ ഈ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും സ്കൂളിലേക്ക് അയക്കാതി രിക്കാനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സീസണൽ വൈറൽ അണുബാധകളുടെ വർധനവ് കൊണ്ടാണ് ഇത്തരം വ്യാപനം ഉണ്ടാകുന്നതെന്നാണ് ഡോകട്ർമാർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിദേശരാജ്യങ്ങളിലെ അവധിക്കാലം കഴിഞ്ഞ് സ്കൂളുകളിലേക്ക് മടങ്ങുന്ന കുട്ടികളിലാണ് കൂടുതലായും വൈറൽ അണുബാധകൾ വ്യാപകമാകാൻ സാധ്യതയുള്ളത്. കാരണം രണ്ട് സ്ഥലങ്ങളിലെയും കാലാവസ്ഥ മാറ്റവും വൈറസുകളുടെ സാന്നിധ്യവും വ്യാപനത്തിനുള്ള പ്രധാന കാരണമായി മാറുന്നു.
Comments (0)