
ഒറ്റ ഡിജിറ്റ് നമ്പർ പ്ലേറ്റിന് ചെലവിട്ടത് 76 കോടി; ഇന്ത്യൻ ശതകോടീശ്വരന് ദുബൈയിൽ തടവ്: വിശദാംശങ്ങൾ ചുവടെ
കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ത്യന്‍ വ്യവസായിക്ക് ദുബൈയില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. അബു സബാ എന്ന് അറിയപ്പെടുന്ന വ്യവസായി ബല്‍വീന്ദര്‍ സിങ് സഹ്നിയെയാണ് കോടതി ശിക്ഷിച്ചത്.

ഇയാളില്‍ നിന്ന് 15 കോടി ദിര്‍ഹം കണ്ടുകെട്ടാനും അഞ്ച് ലക്ഷം ദിര്‍ഹം പിഴ ചുമത്താനും ദുബൈയിലെ ഫോര്‍ത്ത് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം സഹ്നിയെ നാടുകടത്താനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
2024 ഡിസംബര്‍ 18നാണ് ബര്‍ ദുബൈ പൊലീസ് സ്റ്റേഷനില്‍ നിന്ന് സഹ്നി ഉള്‍പ്പെട്ട കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. സഹ്നിയുടെ മകനടക്കം 33 പേരാണ് പ്രതി പട്ടികയില്‍ ഉണ്ടായിരുന്നത്. ജനുവരി ഒമ്പതിനാണ് ആദ്യ വിചാരണ നടന്നത്.
https://www.pravasinewsdaily.com/https-www-pravasinewsdaily-com-1-uae-dirham-in-indian-rupees/
Comments (0)