
8 mistakes using new dirham symbol;ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്
8 mistakes using new dirham symbol;ദുബൈ: പുതിയ ദിർഹം ചിഹ്നത്തിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് വീണ്ടും ഓർമ്മപ്പെടുത്തിയിരിക്കുകയാണ് യുഎഇ സെൻട്രൽ ബാങ്ക് (CBUAE).
താമസക്കാർ, വ്യവസായികൾ, റീട്ടെയിലർമാർ എന്നിവർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ചും ബാങ്ക് വ്യക്തമാക്കി. ഇന്ന് ബാങ്കിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഓരോ ചിഹ്നത്തിനും മൂല്യമുണ്ട്, ഓരോ ഉപയോഗവും ഉത്തരവാദിത്തത്തോടെ ആയിരിക്കണം,” എന്ന് വീഡിയോയിൽ CBUAE ചൂണ്ടിക്കാട്ടി. കൂടാതെ, ജനങ്ങൾ വരുത്തുന്ന എട്ട് സാധാരണ തെറ്റുകളെക്കുറിച്ചും വീഡിയോ വിശദീകരിക്കുന്നുണ്ട്.
1) തെറ്റായ സ്ഥാനം – ചിഹ്നം എല്ലായ്പ്പോഴും സംഖ്യയ്ക്ക് മുമ്പ് വരണം, ഒരിക്കലും ശേഷം വരരുത്.
2) സ്പെയിസിങ്ങ് പ്രശ്നങ്ങൾ – ചിഹ്നത്തിനും സംഖ്യയ്ക്കും ഇടയിൽ ആവശ്യമായ സ്പെയ്സ് ഉണ്ടായിരിക്കണം.
3) വികലമാക്കരുത് – ചിഹ്നത്തിന്റെ ആകൃതി വലിച്ചുനീട്ടുക, ചെരിക്കുക, അല്ലെങ്കിൽ മാറ്റം വരുത്തുക തുടങ്ങിയവ പാടില്ല.
4) ഘടനയെ മാനിക്കുക – ചിഹ്നത്തിന്റെ യഥാർത്ഥ ജ്യാമിതീയ അനുപാതങ്ങൾ നിലനിർത്തണം.
5) ഉയരം പ്രധാനമാണ് – ചിഹ്നത്തിന്റെ ഉയരം അക്കത്തിന്റെ ഉയരത്തിന് സമമായിരിക്കണം.
6) വാചകത്തിന്റെ ദിശ – ചിഹ്നം വാചകത്തിന്റെ ദിശയുമായി യോജിപ്പിക്കണം.
7) ചുറ്റുമുള്ള വ്യക്തമായ ഇടം – ചിഹ്നത്തിന്റെ ഉയരത്തിന്റെ മൂന്നിലൊന്ന് ശൂന്യമായി ചുറ്റും നിലനിർത്തണം.
8) ശക്തമായ നിറ വ്യത്യാസം – ചിഹ്നവും പശ്ചാത്തലവും തമ്മിൽ വ്യക്തമായ നിറ വ്യത്യാസം നിലനിർത്തുക.
എവിടെ ഉപയോഗിക്കണം
ഇൻവോയ്സുകൾ, രസീതുകൾ, പോയിന്റ്-ഓഫ്-സെയിൽ സിസ്റ്റങ്ങൾ
1) ചിഹ്നം എപ്പോഴും സംഖ്യയ്ക്ക് മുമ്പ് ഉപയോഗിക്കണം. “AED” അല്ലെങ്കിൽ “Dh” എന്നിവയോടൊപ്പം ഒരിക്കലും ഉപയോഗിക്കരുത്.
2) റീട്ടെയിൽ, പ്രൈസ് ടാഗുകൾ – ഉൽപ്പന്ന വിലകൾക്ക് മുമ്പ് പ്രദർശിപ്പിക്കണം.
3) ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ – മൊബൈൽ ആപ്പുകൾ, ബാങ്കിംഗ് പോർട്ടലുകൾ, വെബ്സൈറ്റുകൾ എന്നിവയിൽ.
എവിടെ ഉപയോഗിക്കരുത്
1) കമ്പനി ലോഗോകൾ, ആപ്പ് ഐക്കണുകൾ, അല്ലെങ്കിൽ അലങ്കാര ബ്രാൻഡിംഗിൽ.
2) “AED” അല്ലെങ്കിൽ “Dh” എന്ന ചുരുക്കെഴുത്തുകൾക്കൊപ്പം.
Comments (0)