
Police arrest;സൂക്ഷിക്കണം ഓരോരുത്തരെയും!! യുഎഇയിൽ സിഐഡി ചമഞ്ഞ് കോടികൾ തട്ടി;പ്രതികൾ 9 പേർ:ഒടുവിൽ
Police arrest; അജ്മാന്: വ്യാജ കറന്‍സി കൈമാറ്റത്തിനിടെ ഡിറ്റക്ടിവുകളെന്ന വ്യാജേന എത്തി ഒരാളില്‍ നിന്ന് 400,000 ദിര്‍ഹമിലധികം മോഷ്ടിച്ച കേസില്‍ ഒമ്പത് പേര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. മോഷ്ടിച്ച തുക പ്രതികള്‍ തിരികെ നല്‍കണമെന്നും, ശിക്ഷ അനുഭവിച്ച ശേഷം ഏഴ് പേരെ നാടു കടത്തണമെന്നും അജ്മാന് ഫെഡറല്‍ പ്രൈമറി കോടതിയാണ് ഉത്തരവിട്ടത്.

മെച്ചപ്പെട്ട നിരക്ക് വാഗ്ദാനം ചെയ്ത ഒരു സംഘം വഴി ഇര 400,000 ദിര്‍ഹമില്‍ കൂടുതല്‍ തുക യുഎസ് ഡോളറുമായി കൈമാറ്റം ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് കവര്‍ച്ച നടന്നത്. അറബ് പൗരന്മാരായ മൂന്ന് പേര് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് വ്യാജമായി പരിചയപ്പെടുത്തിയാണ് തുക തട്ടിയെടുത്തത്. പ്രതികള്‍ സംഘത്തിലുള്ളവരോട് വാഹനത്തില്‍ നിന്ന് ഇറങ്ങി ഒരു മതിലിനോട് ചേര്‍ന്ന് നില്ക്കാന് നിര്‍ബന്ധിച്ചു. പുരുഷന്മാരില് ഒരാള്‍ അവരുടെ ഐഡി കാര്‍ഡുകളും മൊബൈല്‍ ഫോണുകളും ശേഖരിച്ചപ്പോള്‍, മറ്റൊരാള്‍ അധികാരികളുമായി സംസാരിക്കുന്നതായി നടിച്ചു. ഇതിനിടെ, മൂന്നാമത്തെ പ്രതി കാര്‍ തുറന്ന് പണമടങ്ങിയ ബാഗുമായി കടന്നു കളഞ്ഞു.
അജ്മാന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുകയും 63,000 ദിര്‍ഹം ഒഴികെയുള്ള തുക കണ്ടെത്തുകയും ചെയ്തിരുന്നു.
Comments (0)