Posted By Ansa Staff Editor Posted On

പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. വളാഞ്ചേരി ഇരിമ്പിളിയം വേളികുളത്ത് തുടിമ്മൽ മുഹമ്മദലി എന്ന മാനു (68) ആണ് മരിച്ചത്. ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലമാണ് മരണം. പരേതനായ അബൂബക്കർ – നഫീസ ദമ്പതികളുടെ മകനാണ്.

ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്‍റെയും യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും പിതൃ സഹോദര പുത്രനാണ്. ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: ഫസീല, ഫായിസ, ഫർസീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *