
അബുദാബി അൽ വഹ്ദ മാളിൽ തീപിടിത്തം
അബുദാബിയിലെ അൽ വഹ്ദ മാളിൽ ഞായറാഴ്ച ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.
ഏപ്രിൽ 27 ഞായറാഴ്ച വൈകുന്നേരം അബുദാബിയിലെ അൽ വഹ്ദ മാളിലാണ് തീപിടിത്തം ഉണ്ടായത്.

അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സമയോജിത ഇടപെടലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തത്തിൽ ആർക്കും പരിക്കില്ല, തണുപ്പിക്കൽ, പുക നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ നിലവിൽ തുടരുന്നു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Comments (0)