Posted By Nazia Staff Editor Posted On

UAE Petrol Price May: മെയ് മാസത്തിലെ പെട്രോൾ വില യുഎഇയിൽ കുറയുമോ? പ്രവചനം ഇങ്ങനെ…

UAE Petrol Price May ദുബായ്: മെയ് മാസം യുഎഇയില്‍ പെട്രോള്‍ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടല്‍. യുഎസ് താരിഫ് തർക്കവും ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും മാന്ദ്യ ഭീതിയും കാരണം ഏപ്രിലിൽ വില ഇടിഞ്ഞതിനാൽ മെയ് മാസത്തിലും രാജ്യത്ത് പെട്രോൾ വില കുറയാൻ സാധ്യതയുണ്ട്. താരിഫ് യുദ്ധം രൂക്ഷമായതോടെ ആഗോളതലത്തിൽ ഏപ്രിൽ തുടക്കത്തിൽ ബ്രെന്റ് ബാരലിന് 62.8 ഡോളറായി കുറഞ്ഞു. ഏപ്രിലിൽ ബ്രെന്റ് പ്രധാനമായും ബാരലിന് 60 ഡോളറിലാണ് വ്യാപാരം നടത്തിയത്. ആഗോളതലത്തിൽ തിങ്കളാഴ്ച രാവിലെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 66.9 ഡോളറിലും ഡബ്ല്യുടിഐയുടെ വില 63.13 ഡോളറിലുമാണ് വ്യാപാരം നടന്നത്. 

കഴിഞ്ഞ മാസം ബാരലിന് ഏകദേശം 71 ഡോളറായിരുന്നെങ്കിൽ ഏപ്രിലിൽ ഇത് ശരാശരി 66.6 ഡോളറായി. യുഎഇയിൽ ഏപ്രിലിൽ തുടർച്ചയായ രണ്ടാം മാസവും പെട്രോൾ വിലയില്‍ കുറവുണ്ടായി. സൂപ്പർ 98, സ്‌പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവ യഥാക്രമം ലിറ്ററിന് 2.57 ദിർഹം, 2.46 ദിർഹം, 2.38 ദിർഹം എന്നിങ്ങനെയാണ് വില. വരാനിരിക്കുന്ന മാസത്തെ പെട്രോൾ വില സാധാരണയായി കടന്നുപോകുന്ന ഓരോ മാസത്തിന്റെയും അവസാന ദിവസം പരിഷ്കരിക്കും. 2024, 2025 വർഷങ്ങളിലെ പ്രതിമാസ പെട്രോൾ വിലകൾ നോക്കാം

Comments (0)

Leave a Reply

Your email address will not be published. Required fields are marked *