
വാഹനം കടന്നുപോകുന്ന വഴിയുടെ പേരിൽ തർക്കം ; പിന്നാലെ വെടിവയ്പ്പ്, റാസൽഖൈമയിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു
വാഹനം കടന്നുപോകുന്ന വഴിയുടെ പേരിലുള്ള വഴക്കിനെ തുടർന്നുണ്ടായ വെടിവയ്പിൽ റാസൽഖൈമയിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പൊലീസിന് വെടിവയ്പ് വിവരം ലഭിച്ചതോടെ വകുപ്പുതല പരിശോധനാ സംഘങ്ങൾ 5 മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ഇടുങ്ങിയ വഴിയിലൂടെ വാഹനമെടുത്തു കടന്നുപോകുന്നതിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് വെടിവയ്പിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Comments (0)