Posted By greeshma venugopal Posted On

ഫുജൈറയിൽ റോഡിന് കുറുകെ കടന്നാൽ 400 ദിർഹം പിഴ

അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടന്നാൽ ഫുജൈറയിൽ 400 ദിർഹം പിഴ ചുമത്തും. ഫുജൈറ ജനറൽ പൊലീസ് കമാൻഡ് ആണ് കർശനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇത്തരം പ്രവൃത്തികൾ കാൽനടക്കാരുടെ ജീവന് ഭീഷണിയാണെന്നും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെന്നും പോലീസ് പറഞ്ഞു. കാൽനടക്കാർക്കും ഡ്രൈവർമാർക്കും സുരക്ഷിത റോഡ് ഉപയോഗത്തെക്കുറിച്ചുള്ള അവബോധം ഉയർത്തുക ലക്ഷ്യമാക്കി ഫുജൈറയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പൊതു സുരക്ഷാ ബോധവത്ക്കരണ ക്യാംപെയ്ൻ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി കുറുകെ കടക്കാൻ അവകാശമുണ്ട് എന്ന പ്രമേയത്തിൽ നടന്നുവരുന്നു. https://www.nerviotech.com

അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡുകൾക്ക് കുറുകെ കടക്കുന്നത് പതിവായി കണ്ടുവരുന്ന ഗൗരവപരമായ പ്രശ്നമാണെന്നും ചിലർ അപകടകരമായ സ്ഥലങ്ങളിൽ നിന്നാണ് റോഡിലേക്ക് ചാടുന്നത് എന്നും ഇത് അവരുടെ ജീവനും വാഹനയാത്രക്കാരുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും ഫുജൈറ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡയറക്ടർ കേണൽ സാലെഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി പറഞ്ഞു.

ഫെഡറൽ ട്രാഫിക് ആൻഡ് റോഡ് നിയമത്തിലെ വ്യവസ്ഥയനുസരിച്ച് നിയമലംഘകർക്ക് 400 ദിർഹം അടക്കം കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കി. മുതിർന്ന പൗരന്മാർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി ഫുട്ബ്രിഡ്ജ്, അണ്ടർപാസ്, സീബ്രാ ക്രോസിങ് മുതലായ സുരക്ഷിത മാർഗങ്ങൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്തു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *