Posted By greeshma venugopal Posted On

ചെറുകിട വ്യവസായങ്ങളുടെ വളർച്ചയ്ക്ക് 100 കോടിയുടെ പ്രത്യേക ഫണ്ടുമായി യുഎഇ

വ്യാവസായിക സ്ഥാപനങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് അടുത്ത 5 വർഷത്തിനകം കമ്പനികൾക്ക് 4000 കോടി ദിർഹം ധനസഹായം നൽകുമെന്ന് യുഎഇ. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് 100 കോടി ദിർഹത്തിന്റെ പ്രത്യേക ഫണ്ട് ആരംഭിക്കുമെന്നും മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.https://www.nerviotech.com

തന്ത്രപ്രധാന മേഖലകളിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനാണ് 100 കോടി ദിർഹത്തിന്റെ എമിറേറ്റ്സ് ഗ്രോത്ത് ഫണ്ട് <a യുഎഇ ആരംഭിക്കുന്നതെന്നും വിശദീകരിച്ചു. ഉൽപാദനം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, നൂതന സാങ്കേതികവിദ്യ എന്നിവ ഇതിൽ ഉൾപ്പെടും. യുഎഇയിൽ അടുത്ത 10 വർഷത്തിനകം സംഭരണ മേഖലയുടെ നിക്ഷേപം 16,800 കോടി ദിർഹമായി ഉയരും. 4,800 വസ്തുക്കൾ പ്രാദേശികമായി ഉൽപാദിപ്പിക്കാനും ലക്ഷ്യമിടുന്നു.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

എണ്ണയുടെ ആശ്രിതത്വം കുറച്ച് രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, നിർമാണം, യന്ത്രങ്ങൾ, ഉപകരണങ്ങൾ, ഭക്ഷണം, ഗതാഗതം, ലോഹങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, റബർ, പ്ലാസ്റ്റിക്, ഫൈബർ ഗ്ലാസ്, മരം, പേപ്പർ തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാവസായിക അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജോർദാൻ, ബഹ്റൈൻ, ഈജിപ്ത്, മൊറോക്കോ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *