
uae travel:യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം
uae travel:ഇന്ത്യ, തായ്ലൻഡ്, ബംഗ്ലാദേശ് തുടങ്ങിയ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദൈനംദിന വിമാന സർവിസുകളുള്ളതിനാൽ തന്നെ ഈ വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഫുജൈറ വിമാനത്താവളം പ്രതീക്ഷിക്കുന്നത്. കുറഞ്ഞ തിരക്ക്, ആകർഷകമായ ഓഫറുകൾ, കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കുകൾ എന്നിവയാണ് ഫുജൈറ വിമാനത്താവളത്തിന്റെ ഈ ജനപ്രീതിക്ക് കാരണം.

“ഞങ്ങളുടെ വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യം കാരണം ഈ വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിലുള്ള വർധനവ് പ്രതീക്ഷിക്കുന്നു,” ഫുജൈറ ഇന്റർനാഷണൽ എയർപോർട്ടിന്റെ (FIA) ജനറൽ മാനേജർ എസ്മായിൽ എം. അൽ ബലൂഷി പറഞ്ഞു.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് ട്രാവൽ എന്ന ട്രാവൽ ഏജൻസി അടുത്തിടെ എഫ്ഐഎയുമായി ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. ഇതു പ്രകാരം, അവരുടെ ഉപഭോക്താക്കൾക്ക് സുഗമമായ അനുഭവം നൽകുന്നതിനായി അടുത്ത മാസം അവിടെ ഒരു ഓഫിസ് തുറക്കും.
“ഈ വേനൽക്കാലത്ത്, ദുബൈ പോലെ തിരക്കേറിയ വിമാനത്താവളത്തിന് പകരം ഫുജൈറ വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് വിമാന ടിക്കറ്റിൽ ഒരാൾക്ക് ശരാശരി 250 ദിർഹം വരെ ലാഭിക്കാവുന്നതാണ്,” സ്മാർട്ട് ട്രാവൽ ജനറൽ മാനേജർ സഫീർ മുഹമ്മദ് വ്യക്തമാക്കി. “വലിയ കുടുംബങ്ങൾക്ക്, ഇത് അവരുടെ വാർഷിക അവധിക്കാലത്ത് വലിയ ലാഭമായി മാറും.”
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വേനൽ അവധിക്കാലത്ത് വർധിക്കുന്നത് ഇന്ത്യൻ പ്രവാസികൾക്ക് എന്നും ഒരു പ്രശ്നമാണ്. ചില നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് പീക്ക് ട്രാവൽ സീസണിൽ ഇരട്ടിയാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വേനൽക്കാലത്ത് ഫുജൈറ എയർപോർട് നിരവധി ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. “മുംബൈയിൽ രണ്ട് മണിക്കൂർ മാത്രം ലേ ഓവർ ഉള്ള ഫുക്കറ്റിലേക്കുള്ള ഫ്ലൈറ്റുകൾ 600 ദിർഹം മുതൽ ലഭ്യമാണ്,” അദ്ദേഹം പറഞ്ഞു. “ഇത്തരം ഓഫറുകൾ യുഎഇ നിവാസികൾക്കിടയിൽ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്നും”അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)