
ഷാര്‍ജയിലെ പെട്രോക്കെമിക്കൽ ഫൈബർഗ്ലാസ് സ്ഥാപനത്തിൽ തീപിടിത്തം
ഷാര്‍ജയിലെ പെട്രോക്കെമിക്കൽ ഫൈബർഗ്ലാസ് സ്ഥാപനത്തിൽ തീപിടിത്തം; സിവിൽ ഡിഫൻസ് അധികൃതർ അൽജാഗ്രതയോടെ നിയന്ത്രിച്ചു
ഷാർജ: അൽ സജാഅ മേഖലയിൽ സ്ഥിതിചെയ്യുന്ന പെട്രോക്കെമിക്കൽ, ഫൈബർഗ്ലാസ് ഉൽപ്പാദന കേന്ദ്രത്തിൽ ഞായറാഴ്ച തീപിടിത്തമുണ്ടായി. സംഭവത്തെ കുറിച്ച് ഷാർജ സിവിൽ ഡിഫൻസ് വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തീ പടരുന്നതിന് മുൻപ് തന്നെ അഗ്നിശമന സേന സമയബന്ധിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതോടെ, സമീപ സ്ഥാപനങ്ങളിൽ അപകടം ഒഴിവാക്കാൻ സാധിച്ചു.
ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ 997 എന്ന അടിയന്തര നമ്പരിലേക്ക് ഉടൻ അറിയിക്കണമെന്ന്, പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് വകുപ്പ് ആവശ്യപ്പെട്ടു.

Comments (0)