Posted By Nazia Staff Editor Posted On

Uae law:പ്രവാസികളുടെ ശ്രദ്ധയ്ക്ക്; തൊഴിലിടങ്ങളിൽ പുതിയ സംവിധാനം, വ്യാജനെ പെട്ടെന്ന് തിരിച്ചറിയാം

Uae law:അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്. വിവിധ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിദേശ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കാൻ ഡിജിറ്റൽ സേവനം ആരംഭിച്ച് മാനവവിഭവശേഷി മന്ത്രാലയം. ജീവനക്കാർ ജോലിയിൽ പ്രവേശിക്കുമ്പോൾ കമ്പനിയിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ യഥാർത്ഥമാണോ വ്യാജനാണോ എന്ന് തിരിച്ചറിയാൻ പുതിയ സേവനം ഉപയോഗിക്കാം.

അടുത്ത ഘട്ടത്തിൽ രാജ്യത്തിനകത്ത് നൽകുന്ന സർട്ടിഫിക്കറ്റുകളും ഇതുവഴി പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കി ജീവനക്കാരെ നിലനിർത്താനും ഒഴിവാക്കാനും കമ്പനി ഉടമയ്ക്ക് സാധിക്കും.

കൃത്യമായ സേവനം യഥാസമയത്ത് ലഭ്യമാക്കുക, മാതൃ രാജ്യത്തും യുഎഇയിലും അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകളുടെും അറ്റസ്റ്റേഷന്റെയും ആധികാരികത പരിശോധിച്ച് ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉപയോക്താക്കൾക്കായി ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമാണ് പദ്ധതിയെന്ന് മാനവവിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു.

https://www.pravasinewsdaily.com/new-passport-rule-for-indian-expats-in-uae-spouse-name-can-be-added-

Comments (0)

Leave a Reply

Your email address will not be published. Required fields are marked *