Posted By Nazia Staff Editor Posted On

Uae law:പ്രവാസികൾ അറിയാൻ; കുട്ടികൾക്ക് ഈ സമ്മാനം വാങ്ങിക്കൊടുക്കുമ്പോൾ ശ്രദ്ധിക്കണം, നിയമനടപടി നേരിടേണ്ടിവരും

Uae law: ദുബായ്: ലൈസൻസില്ലാതെ കുട്ടികൾ ഇലക്ട്രിക് ബൈക്കുകളും ഇ-സ്കൂട്ടറുകളും അശ്രദ്ധമായി ഓടിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇയിൽ താമസിക്കുന്ന ജനങ്ങൾ. ഒറ്റയ്‌ക്കോ കൂട്ടമായോ എത്തുന്ന ഈ കുട്ടികൾ തിരക്കേറിയ റോഡുകളിൽ അപകടകരമാം വിധം സഞ്ചരിക്കുന്നുവെന്നാണ് പരാതി. പലപ്പോഴും ഗതാഗത നിയമങ്ങൾ കുട്ടികൾ അവഗണിക്കുന്നുവെന്നും ഇവരുടെ മാതാപിതാക്കൾ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ജനറേഷൻ ആൽഫയിലെ ഏറ്റവും പുതിയ ട്രെൻഡായി ഇലക്ട്രിക് ബൈക്കുകൾ മാറിയിരിക്കുകയാണ്. കൗമാരപ്രായത്തിലെത്തുമ്പോൾ തന്നെ നിരവധി കുട്ടികൾ ഈ ബൈക്കുകൾ വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്നാണ് ഒരു ഗൾഫ് മാദ്ധ്യമത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

പൊതു റോഡുകളിൽ, പ്രത്യേകിച്ച് റെസിഡൻഷ്യൽ ഏരിയകളിൽ കുട്ടികൾ ഈ ബൈക്കുകൾ ഓടിക്കുന്നതിനെക്കുറിച്ച് താമസക്കാർ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളും അശ്രദ്ധമായാണ് ഇലക്‌ട്രിക് ബൈക്കുകൾ ഓടിക്കുന്നത്. എന്നാൽ, കുട്ടികൾ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാൽ അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നത് മാതാപിതാക്കളാകുമെന്ന് ദുബായിലെ അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2024ൽ ദുബായിൽ 254 ഇ – സ്‌കൂട്ടർ അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതിൽ പത്തുപേർ മരിക്കുകയും 259പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിൽ 17പേരുടെ നില ഗുരുതരമായിരുന്നു. 2025ൽ ഇതിന്റെ എണ്ണം വർദ്ധിക്കാനാണ് സാദ്ധ്യത. ഫെബ്രുവരിയിൽ രണ്ടുപേർ ഇ – സ്‌കൂട്ടർ അപകടത്തിൽ മരണപ്പെട്ടു. 15ഉം ഒമ്പതും വയസുള്ള കുട്ടികളാണ് മരിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *