
Rain alert in uae: യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; പൊതുജനം ഈ കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക
Rain alert in uae: യുഎഇ: യുഎഇയുടെ വടക്ക് കിഴക്ക് പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഏറ്റവും ഉയർന്ന താപനിലയാണ് യുഎഇയിലുടനീളം രേഖപ്പെടുത്തിയത്. എന്നാൽ മഴ ലഭിച്ചതോടെ ആശ്വാസമാകുകയായിരുന്നു. ഇനി തുടർന്നുള്ള ദിവസങ്ങളിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.

അതേസമയം ചില പ്രദേശങ്ങളിൽ താപനില ഉയരാൻ സാധ്യതയുള്ളതായും അറിയിച്ചു. കൂടാതെ ജൂൺ 10 ന് രാവിലെയും രാത്രിയിലും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും ചില തീരദേശ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും വ്യക്തമാക്കി. ഒപ്പം ഇന്ന് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുള്ളതായും ഇത് പൊടിക്കാറ്റിന് കാരണമാകുമെന്നും അറിയിച്ചു.

അതേസമയം യുഎഇയിലെ ചില പ്രദേശങ്ങളിൽ കനത്ത താപനിലയും റിപ്പോർട്ട് ചെയ്തു. 37 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലായിളാണ് പ്രതിദിന താപനില ഉയരുന്നത്. കൂടാതെ 24 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് കുറഞ്ഞ താപനില രേഖപെടുത്തിയത്.
കൂടാതെ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥ മാറുന്നത് കാരണം പൊതുജങ്ങൾ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മൂടൽ മഞ്ഞ് പൊടി കാറ്റ് എന്നിവ ചെറിയ അപകടങ്ങൾ സൃഷ്ടിക്കാൻ കരണമാകുന്നതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
Comments (0)