
Upi new update;അറിഞ്ഞിരുന്നോ??യുപിഐ ഇടപാടുകൾ ഇന്നുമുതൽ വേഗത്തിലാകും
Upi new update; യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ജൂൺ 16 മുതൽ വേഗത്തിലാകും. യുപിെഎയുടെ മേൽനോട്ടം വഹിക്കുന്ന നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിെഎ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകൾക്കും, ഫോൺപേ, ഗൂഗിൾപേ പോലുള്ള സേവനദാതാക്കൾക്കും ഉപകാരപ്പെടുമെന്ന് സർക്കുലറിലുണ്ട്.

പണം അയക്കൽ, ഇടപാട് പരിശോധിക്കൽ തുടങ്ങിയവയ്ക്ക് നിലവിൽ 30 സെക്കൻഡാണ് ആവശ്യം. ഇനി 15 മുതൽ സെക്കൻഡുകൾ മതിയാകും. 30 സെക്കൻഡുകളെടുത്തിരുന്ന ട്രാൻസാക്ഷൻ റിവേഴ്സലിന് ഇനി 10 സെക്കൻഡും. 15 സെക്കൻഡ് എടുത്തിരുന്ന വിലാസം പരിശോധിക്കൽ, ഇനി 10 സെക്കൻഡുകൊണ്ടും പൂർത്തിയാകും.
ബാലൻസ് പരിശോധന, ഓട്ടോ-പേമെന്റ് തുടങ്ങിയവയിലും ജൂലായ്ക്കുശേഷം മാറ്റങ്ങൾ വരുത്താൻ യുപിഐ തീരുമാനിച്ചിട്ടുണ്ട്.
‘വസ്തുതാവിരുദ്ധം’; 2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇടപാട് നടത്താം; യുപിഐ സർക്കിൾ അവതരിപ്പിച്ച് ഫോൺ പേ
പ്രവർത്തനരഹിതമായ മൊബൈൽ നമ്പറിലുള്ള യുപിഐ അക്കൗണ്ടുകൾ ഒഴിവാക്കുന്നു; ഏപ്രിൽ ഒന്നു മുതൽ നിർത്തിവെക്കും
യുപിഐ ഐഡികള്‍ നഷ്ടമായേക്കാം! സജീവമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്യാന്‍ NPCI
Comments (0)