
ഇവിടം സേഫാണ്; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ദുബൈയും ഷാർജയും ആദ്യ പത്തിൽ
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി അബുദാബി. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് നംബിയോ സുരക്ഷാ സൂചികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തുന്നത്. 88.4 പോയിന്റാണ് അബുദാബി നേടിയത്. കൂടുതൽ യു എ ഇ വാർത്തകൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6
സുരക്ഷിത നഗരങ്ങളില്‍ യുഎഇയില്‍ നിന്ന് അബുദാബിക്ക് പുറമെ ദുബൈയും ഷാര്‍ജയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഖത്തര്‍ തലസ്ഥാനമായ ദോഹയാണ്. 84.1 പോയന്റാണ് ദോഹക്ക് ലഭിച്ചത്. 83.8 പോയന്റോടെ ദുബൈ മൂന്നാമതും 83.8 പോയന്റോടെ തായ് വാനിലെ തായ് പേയി നാലാമതുമെത്തി. അഞ്ചാമതെത്തിയ ഷാര്‍ജക്കും 83.8 പോയന്റാണുള്ളത്. ബഹ്റൈൻ നഗരമായ മനാമയാണ് ആറാമത് (81 പോയന്റ്). ഒമാനിലെ മസ്ക്കത്ത് (80.9) ഏഴാമതും നെതര്‍ലാന്‍ഡ്സിലെ ഹേഗ്(79.5)എട്ടാമതും ജര്‍മനിയിലെ മ്യൂണിച് (79.4) ഒമ്പതാമതുമെത്തി. നോര്‍വേയിലെ ട്രോണ്‍ഡ്ഹൈം(79.3)ആണ് പട്ടികയില്‍ പത്താമതുള്ളത്. കുറ്റകൃത്യങ്ങളുടെ കുറവോ അഭാവമോ വിലയിരുത്തിയാണ് നംബിയോയുടെ സുരക്ഷാ സൂചിക തയാറാക്കിയിട്ടുള്ളത്. പൂജ്യം മുതല്‍ 100 വരെയാണ് ഓരോന്നിനും മാര്‍ക്ക് നല്‍കുക. ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന നഗരത്തിലായിരിക്കും കൂടുതല്‍ സുരക്ഷയുള്ളത്. അതിക്രമം, മോഷണം, വസ്തുവകകള്‍ നശിപ്പിക്കുക, ശാരീരിക അതിക്രമം എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളുടെ തോത് നോക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
Comments (0)