
Dubai’s Emirates issues travel advisory;ജൂൺ 26 മുതൽ ജൂൺ 30 വരെ തിരക്കേറിയ യാത്ര സീസൺ യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി എയർലൈൻ
Dubai’s Emirates issues travel advisory:ജൂൺ 26 മുതൽ ജൂൺ 30 വരെ തിരക്കേറിയ യാത്ര സീസൺ ആയതിനാൽ എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഈ കാലയളവിൽ ദുബായ് ഇന്റർനാഷണലിൽ (DXB) നിന്ന് പ്രതിദിനം 30,000-ത്തിലധികം യാത്രക്കാരെയാണ് എമിറേറ്റ്സ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, കാർ പാർക്കിങ്ങിൽ തിരക്ക്, ഇമിഗ്രേഷനിൽ നീണ്ട ക്യൂ എന്നിവ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കണമെന്നും എയർലൈൻ മുന്നറിയിപ്പ് നൽകി
എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് നൽകുന്ന നിർദ്ദേശങ്ങൾ
- വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് DXB ടെർമിനൽ 3-ൽ എത്തിച്ചേരുക
- പുറപ്പെടുന്നതിന് കുറഞ്ഞത് ഒന്നര മണിക്കൂർ മുമ്പെങ്കിലും ഇമിഗ്രേഷൻ പൂർത്തിയാക്കുക
- ടേക്ക് ഓഫിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ബോർഡിംഗ് ഗേറ്റിൽ എത്തുക
- വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് തുറക്കുന്ന ഓൺലൈൻ ചെക്ക്-ഇൻ പരമാവധി പ്രയോജനപ്പെടുത്തുക
Comments (0)