
Immigration Rule;യുഎഇയിൽ ഇനി പാസ്പോർട്ട് ഇല്ലെങ്കിലും വിസ പുതുക്കാം ഈ രാജ്യക്കാർക്ക്: എങ്ങനെ എന്നല്ലേ? അറിയാം
Immigration Rule;യുഎഇ: യുഎഇയിൽ പാസ്പോർട്ട് കാലാവധി കഴിഞ്ഞാലും വിസ പുതുക്കാൻ സാധിക്കുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ്. ചില രാജ്യക്കാർക്ക് മാത്രമാണ് ഇപ്പോൾ അതിനുള്ള ഒരു അവസരം വന്നിരിക്കുന്നത്. ഇത് ഒരു പൊതു നിയമമല്ല, മറിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ എടുക്കുന്ന താൽക്കാലിക തീരുമാനങ്ങൾ ആണ് എന്ന് മാത്രം. യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് തീരുമാനം എടുത്തിരിക്കുന്നത്.സുഡാനിൽ നിലവിൽ നടക്കുന്ന പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന സുഡാനീസ് പൗരന്മാർക്ക് വിസ കാലാവധി കഴിഞ്ഞാലും പുതിയ വിസകൾക്ക് അപേക്ഷിക്കാനും, റെസിഡൻസി പെർമിറ്റുകൾ പുതുക്കാനും, തിരിച്ചറിയൽ കാർഡുകൾ നേടാനും സാധിക്കും. പാസ്പോർട്ടുകൾക്ക് ആറുമാസത്തിൽ കുറഞ്ഞ കാലാവധിയുണ്ടെങ്കിൽ പോലും ഈ സൗകര്യം ലഭ്യമാണ്.

സുഡാനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത്, സുഡാനീസ് പൗരന്മാരുടെ താമസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. മെയ് 19 മുതൽ പ്രാബല്യത്തിൽ വന്ന ഈ പ്രത്യേക പരിഗണനാ നിയമം ഈ വർഷം അവസാനം വരെ നിലനിൽക്കും എന്ന് അധികൃതർ അറിയിച്ചു.
ഈ സംരംഭം യുഎഇയുടെ മാനുഷികപരമായ സമീപനത്തിൻ്റെ ഭാഗമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ദുരിതത്തിലാകുന്ന സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിന് മുൻഗണന നൽകുന്ന ഒരു നയം കൂടിയാണിത്.വിസ കാലാവധി കഴിഞ്ഞ സുഡാനീസ് പൗരന്മാർക്ക് അവരുടെ സ്റ്റാറ്റസ് പുതുക്കുന്നതിനും പുതിയ വിസകൾക്കും, റെസിഡൻസി പുതുക്കുന്നതിനും അതോറിറ്റിയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി അപേക്ഷിക്കാവുന്നതാണ്. അതിനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. പാസ്പോർട്ട് കാലാവധി കഴിഞ്ഞാലും ഇത് സാധ്യമാണ്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെ ഈ വിഭാഗത്തിൽപെടുന്നവർക്ക് പിഴകൾ ഒഴിവാക്കുകയും ചെയ്യും.യു.എ.ഇ ഭരണാധികാരികളുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച്, എല്ലാ ആളുകളോടും കരുണയും സ്നേഹവും കാണിക്കുവാനും, ലോകമെമ്പാടുമുള്ള മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുവാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
സുഡാനിസ് പൗരന്മാരെ സഹായിക്കാനുള്ള യു.എ.ഇയുടെ ഈ നടപടി ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മാതൃകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാമെന്ന് ഇത് കാണിച്ചുതരുന്നു. യു.എ.ഇയുടെ ഈ തീരുമാനം സുഡാനീസ് പൗരന്മാർക്ക് വലിയ ആശ്വാസമാകും. തങ്ങളുടെ താമസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ ഇത് അവരെ സഹായിക്കും. ഈ നിയമത്തിൽ മറ്റ് രാജ്യക്കാർക്ക് ഇളവുകൾ നൽകിയിട്ടുള്ളതായി നിലവിൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.
Comments (0)