
Dubai Rta:ഹിജ്റ പുതുവര്‍ഷ അവധി: ഇന്നത്തെ സര്‍വിസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ആര്.ടി.എ
Dubai Rta;ദുബൈ: ഹിജ്റ പുതുവര്‍ഷമായ മുഹര്‍റം 1ന്റെ പൊതു അവധി ദിനമായ ഇന്ന് (ജൂണ്‍ 27) ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) വിവിധ സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍, പെയ്ഡ് പാര്‍ക്കിങ് സോണുകള്‍, പൊതു ബസുകള്‍, ദുബൈ മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സ്പോര്‍ട് സര്‍വിസുകള്‍, സര്‍വിസ് പ്രൊവൈഡര്‍ സെന്ററുകള്‍ (വാഹന സാങ്കേതിക പരിശോധന) എന്നിവയുടെ പുതുക്കിയ ഷെഡ്യൂള്‍ ആണ് പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച ആര്.ടി.എയുടെ എല്ലാ കസ്റ്റമര്‍ ഹാപിനസ് സെന്ററുകളും അടഞ്ഞു കിടക്കും. അതേസമയം, ഉമ്മു റമൂല്‍, ദേര, അല്‍ ബര്‍ഷ, അല്‍ റാഷിദിയയിലെ ആര്.ടി.എ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാര്‍ട് കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍ പതിവു പോലെ മുഴുസമയം പ്രവര്‍ത്തിക്കുന്നതാണ്.
എല്ലാ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളും ഇന്ന് അടഞ്ഞു കിടക്കുന്നതാണ്. ശനിയാഴ്ച മുതലായിരിക്കും ഇവ പുനരാരംഭിക്കുന്നത്. നാളത്തെ ആര്.ടി.എ സേവന കേന്ദ്രങ്ങളുടെ സമയക്രമം:
ദുബൈ മെട്രോ
രാവിലെ 5:00പുലര്‍ച്ചെ 1:00
രാവിലെ 6:00പുലര്‍ച്ചെ 1:00
പബ്ലിക് ബസ് (ദുബൈ ബസ്)
വിശദമായ ഷെഡ്യൂള്‍ അപ്ഡേറ്റുകള്ക്ക് സു’ഹൈല്‍ ആപ്പ് പരിശോധിക്കുക.
മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സേവനങ്ങള്‍
നാളത്തെ സമുദ്ര ഗതാഗത ഷെഡ്യൂള്‍ അറിയാന്‍ താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക: https://rta.ink/4ieNSa0 /
പൊതു പാര്‍ക്കിങ്
ഹിജ്റ പുതുവര്‍ഷാവധി പ്രമാണിച്ച് നാളെ എല്ലാ പബ്ലിക് പാര്‍ക്കിംഗ് സോണുകളും സൗജന്യമായിരിക്കും. ഇതില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഉള്‍പ്പെടുന്നില്ല. പതിവ് പാര്‍ക്കിങ് ഫീസ് ശനി മുതല്‍ ബാധകമാകുന്നതാണ്.

Comments (0)