
Kerala UAE Flight; മലയാളികളെ വിട്ടു കളയരുത്,, വെറും 200 ദിർഹത്തിനു താഴെ!!! ഇനി കുറഞ്ഞ ചെലവിൽ കേരളത്തിൽ നിന്ന് യുഎഇയിൽ എത്താം
Kerala UAE Flight കേരളത്തില്‍നിന്ന് കുറഞ്ഞ ചെലവില്‍ യുഎഇയിലെത്താന്‍ ഇതാ സുവര്‍ണാവസരം. കൊച്ചി, കോഴിക്കോട് സെക്ടറുകളിൽ നിന്ന് ഇപ്പോൾ യുഎഇയിലേക്കു കുറഞ്ഞ ചെലവില്‍ വരാം. വൺവേക്ക് 170 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അൽഹിന്ദ് ട്രാവൽസ് കൊച്ചിയിൽനിന്നും കോഴിക്കോട്ടുനിന്നും ഫുജൈറയിലേക്ക് നടത്തുന്ന പ്രത്യേക വിമാനത്തിലാണ് ഈ നിരക്ക് ഈടാക്കുക. യുഎഇയിലെ വേനലവധിക്കു നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകുന്നതിനായി നടത്തുന്ന വിമാനത്തിൽ നാട്ടിലേക്ക് വരാനാണ് ഈ സുവർണാവസരം.

ജൂലൈ എട്ട് വരെ ഇരു സെക്ടറുകളിൽ നിന്ന് ഇതേ നിരക്കിൽ ഫുജൈറയിലേക്കു വരാം. ഇതുപോലെ ഓഗസ്റ്റ് 20 മുതൽ സെപ്തംബർ എട്ട് വരെ തിരക്കേറിയ സമയത്ത് പ്രത്യേക വിമാനം തിരിച്ചുപോകുമ്പോഴും കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ അവസരമൊരുക്കുന്നു
Comments (0)