Posted By Nazia Staff Editor Posted On

uae fraud alert; കുറഞ്ഞ വിലയ്ക്ക് അപ്പാർട്ട്മെന്റ് വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ചതിയിൽ വീഴ്ത്താൻ പല തന്ത്രങ്ങൾ; ഒടുവിൽ പ്രതിയെ ദുബായ് പോലീസ് കയ്യോടെ പൊക്കിയപ്പോൾ സംഭവിച്ചത്…

uae fraud alert;വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പു നടത്തിയ വ്യാജ ഏജന്റിനെ ദുബൈ പൊലിസ് പിടികൂടി. വളരെ കുറഞ്ഞ വിലക്ക് അപ്പാർട്മെന്റുകൾ പരസ്യം ചെയ്ത് തട്ടിപ്പു നടത്തുന്നതായിരുന്നു ഇയാളുടെ രീതി. 

അധികൃതരുടെ അഭിപ്രായത്തിൽ, ഇത്തരത്തിൽ അപാർട്മെന്റുകൾ തേടുന്നവരെ ലക്ഷ്യമിട്ട്, ബുക്കിംഗ് ഉറപ്പാക്കാൻ മുൻകൂർ പേയ്‌മെന്റുകളോ ഡെപ്പോസിറ്റുകളോ ആവശ്യപ്പെട്ടാണ് തട്ടിപ്പുകാരൻ പ്രവർത്തിച്ചത്. പണം ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞാൽ, പ്രതി എല്ലാ ബന്ധവും വിച്ഛേദിച്ച് മുങ്ങും.

യുഎഇ നിയമപ്രകാരം ഇത്തരം പ്രവൃത്തികൾ സൈബർ തട്ടിപ്പിന്റെ വകുപ്പിൽ വരുന്നതാണെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. അതേസമയം, ഓൺലൈൻ വാടക പരസ്യങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വാടകക്കാരന്റെ യഥാർത്ഥ വ്യക്തിത്വം പരിശോധിക്കുകയും അംഗീകൃത നിയമ മാർഗങ്ങളിലൂടെ വസ്തുവിന്റെ ആധികാരികത ഉറപ്പാക്കുകയും ചെയ്യാതെ പണം ട്രാൻസ്ഫർ ചെയ്യരുതെന്ന് അവർ നിർദ്ദേശിച്ചു.

സംശയാസ്പദമായ പരസ്യങ്ങളോ തട്ടിപ്പ് ശ്രമങ്ങളോ ദുബൈ പൊലിസ് ആപ്പ് വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാൻ പൊലിസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊതുജന ബോധവത്കരണവും സഹകരണവും പ്രധാനമാണെന്ന് അവർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *