Posted By Nazia Staff Editor Posted On

moms and wives app;യുഎഇയിൽ സ്ത്രീകൾക്ക് ഇനി വീട്ടിലിരുന്ന് ജോലി ചെയ്യാംഎങ്ങനെയെന്നല്ലെ? അറിയാം

moms and wives app;ഷാർജ: സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം നേടാൻ സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ മോംമ്സ് ആൻഡ് വൈവ്സ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, മംമ്ത മോഹൻദാസ്, നവ്യാ നായർ, ജുമൈല ദിൽഷാദ്, മോംമ്സ് ആൻഡ് വൈവ്സ് സിഇഒ മുഹമ്മദ് ദിൽഷാദ് എന്നിവർ ചേർന്ന് ആപ്പ് ലോഞ്ച് ചെയ്തു.

എം.കെ. മുനീർ എംഎൽഎ, സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവർ സന്നിഹിതരായിരുന്നു. ചെറുതാണെങ്കിലും വലുതാണെങ്കിലും സ്വന്തമായി വരുമാനമുണ്ടാവുകയെന്നത് പ്രധാനമാണ്. ഒരു ആഗോള സ്ത്രീ കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കുന്ന തരത്തിൽ സ്ത്രീകളെ സാമ്പത്തികമായ സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ജീവിത നിലവാരത്തിലേക്കും മാറ്റുക എന്നതാണ് ഇത്തരമൊരു ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് ദിൽഷാദ് പറഞ്ഞു.

വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളി വനിതാ സമൂഹം മോംമ്സ് ആൻഡ് വൈവ്സ് നെഞ്ചിലേറ്റിക്കഴിഞ്ഞു എന്ന്, ഭാര്യയുടെ സുഹൃത്ത് ഈ ആപ്പിന്റെ ബിസിസിനസ് സാധ്യതയെക്കുറിച്ച് സംസാരിച്ചത് സൂചിപ്പിച്ചുകൊണ്ട് കുഞ്ചാക്കോബോബൻ പറഞ്ഞു. ഇത്തരം ആധുനിക സൗകര്യങ്ങൾ കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകൾക്ക് ഉപകാരപ്രദമാകുമെന്ന് എം.കെ. മുനീർ വിലയിരുത്തി.

സ്ത്രീകൾക്ക് ലോകത്തിന്റെ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന മഹത്തായ ആശയം ആണ് ഇതെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര വിലയിരുത്തി. ചെറിയ ആശയങ്ങൾ പോലും വലിയ രീതിയിൽ ആഘോഷിക്കപ്പെടത്തക്ക രീതിയിൽ വലിയ മാറ്റങ്ങൾക്ക് ഈ ആപ്പ് വഴിവെക്കുമെന്ന് മംമ്ത മോഹൻദാസ് പറഞ്ഞു. സിനിമാ താരങ്ങളായ രമേഷ് പിഷാരടി, അനാർക്കലി മരിക്കാർ, നേഹ നാസ്നിൻ എന്നിവർ പങ്കെടുത്തു. പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും മോംമ്സ് ആൻഡ് വൈവ്സ് ലഭ്യമാകും

Comments (0)

Leave a Reply

Your email address will not be published. Required fields are marked *