
Big ticket lucky draw;പ്രവാസികളെ…ഈ ജൂലൈയിൽ കൈനിറയെ സമ്മാനങ്ങൾ നേടാം; ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കൂ
Big ticket lucky drawഅബുദാബി: പ്രവാസികളുടെയും ഭാഗ്യം പരീക്ഷിക്കുന്നവരുടെയും മനംകവർന്ന് ബിഗ് ടിക്കറ്റ് അബുദാബി ജൂലൈ മാസത്തെ പ്രമോഷൻ പ്രഖ്യാപിച്ചു. വമ്പിച്ച സമ്മാനങ്ങളും ആഡംബര കാറുകളും ആഴ്ചതോറുമുള്ള ക്യാഷ് ഡ്രോകളുമായി ഈ മാസം ഭാഗ്യശാലികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങളാണ്. ഓഗസ്റ്റ് 3ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ 20 മില്യൺ ദിർഹത്തിന്റെ (ഏകദേശം ₹45 കോടി) ഗ്രാൻഡ് പ്രൈസ് സമ്മാനമായി നൽകും.

ഈ ജൂലൈയിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് 20 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസിന് പുറമെ നിരവധി സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. എല്ലാ വ്യാഴാഴ്ചയും 50,000 ദിർഹം വീതം നാല് പേർക്ക് ലഭിക്കുന്ന പ്രതിവാര ഇ ഡ്രോകൾ നടക്കും. കൂടാതെ ഈ ജൂലൈ മാസത്തിൽ ആകെ 16 പേർക്ക് ഭാഗ്യം നേടാനും അവസരമുണ്ട്. ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിന് മുന്നോടിയായി ആറ് ഭാഗ്യശാലികൾക്ക് 50,000 ദിർഹം വീതം അധിക സമ്മാനമായി ലഭിക്കും എന്നതും ശ്രദ്ധേയമാണ്.
ജൂലൈ 24-ന് മുൻപായി രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ‘ബിഗ് വിൻ കോൺടെസ്റ്റിൽ’ പങ്കെടുക്കാനല്ല അവസരവും ഒരുക്കുന്നു. ഈ കോൺടെസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നാല് ഫൈനലിസ്റ്റുകൾക്ക് ഓഗസ്റ്റ് 3ലെ തത്സമയ നറുക്കെടുപ്പിൽ പങ്കെടുക്കാനും 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ ഉറപ്പുള്ള ക്യാഷ് പ്രൈസുകൾ നേടാനും സാധിക്കും. ഈ ഫൈനലിസ്റ്റുകളുടെ പേരുകൾ ഓഗസ്റ്റ് 1ന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയാണ് പ്രഖ്യാപിക്കുക.
അതേസമയം ക്യാഷ് പ്രൈസുകൾക്ക് പുറമെ ആഡംബര കാറുകളും ബിഗ് ടിക്കറ്റ് സമ്മാനമായി നൽകുന്നുണ്ട്. ഓഗസ്റ്റ് 3-ന് ഒരു റേഞ്ച് റോവർ വെലാറും സെപ്റ്റംബർ 3ന് ഒരു ബിഎംഡബ്ല്യൂ M440iയും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ ജൂലൈയിൽ പ്രത്യേക ടിക്കറ്റ് ബണ്ടിൽ ഓഫറുകളും ലഭ്യമാണ്. ഓൺലൈനിൽ 2 ടിക്കറ്റ് വാങ്ങുമ്പോൾ 1 ടിക്കറ്റ് സൗജന്യമായി ലഭിക്കും.
സായിദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ എയർപോർട്ട് എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ ബിഗ് ടിക്കറ്റ് വാങ്ങുമ്പോൾ 2 ടിക്കറ്റിന് 2 ടിക്കറ്റ് സൗജന്യമായും, ഡ്രീം കാർ ടിക്കറ്റ് വാങ്ങുമ്പോൾ 2 ടിക്കറ്റിന് 3 ടിക്കറ്റ് സൗജന്യമായും ലഭിക്കും. നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനും ഈ വൻ സമ്മാനങ്ങൾ നേടാനുമുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്താതിരിക്കുക. ടിക്കറ്റുകൾ www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ അബുദാബിയിലെയും അൽ ഐനിലെയും എയർപോർട്ട് കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാം.
Comments (0)