Posted By Nazia Staff Editor Posted On

job vacancy in uae;യുഎഇയില്‍ ജോലി നേടാം; കേരള സര്‍ക്കാര്‍ കൊണ്ടുപോവും; ശമ്പളത്തിന് പുറമെ വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, ഇന്‍ഷുറന്‍സും കമ്പനി വക

Job vacancy in uae;കേരള സര്‍ക്കാരിന്റെ ഒഡാപെക് മുഖേന യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. അപ്രന്റീസ് ഇലക്ട്രീഷ്യന്‍ തസ്തികയിലാണ് ഒഴിവുകള്‍. യുഎഇയിലെ പ്രമുഖ കമ്പനിയിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. പത്താം ക്ലാസും, ഐടി ഐ യോഗ്യതയുമുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂലൈ 12ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

യുഎഇയിലേക്ക് അപ്രന്റീസ് ഇലക്ട്രീഷ്യന്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 150.

പ്രായപരിധി

35 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

ഐ ടി ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. 

പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. 

തുടക്കക്കാര്‍ക്ക് അവസരമുണ്ട്. എങ്കിലും റസിഡന്‍ഷ്യല്‍/ കൊമേഴ്‌സ്യല്‍/ ഹോട്ടല്‍ ബില്‍ഡിങ് മേഖലയിലെ പ്രോജക്ടുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ശമ്പളം

ജോലി ലഭിച്ചാല്‍ 700 യുഎഇ ദിര്‍ഹമാണ് ശമ്പളമായി ലഭിക്കുക. പുറമെ 250 രൂപ ഭക്ഷണ അലവന്‍സായി നല്‍കും. ഓവര്‍ ടൈം ജോലിക്ക് 150 മുതല്‍ 175 ദിര്‍ഹം വരെ അധിക കൂലി ലഭിക്കും.

Accommodation : Provided by the company
Transportation  : Provided by the company
Visa : Provided by the company
Air ticket : Upto 550 AED provided by the company
Medical insurance : Provided by the company

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, പാസ്‌പോര്‍ട്ട്, ഐടി ഐ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ jobs@odepc.com ന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക. സബ്ജക്ട് ലൈനില്‍ Electrical Apprentice എന്ന് രേഖപ്പെടുത്തണം. അപേക്ഷകള്‍ ജൂലൈ 12ന് മുന്‍പായി നല്‍കണം. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *