
പാസ്പോർട്ടും ഫോണും മാത്രം മതി ഇനി യാത്ര ചെയ്യാൻ കാർഡോ പണമോ വേണ്ട; എങ്ങനെയാന്നല്ലേ? അറിയാം
ദുബായ്∙ ഇന്ത്യക്കാർക്ക് അധികം വൈകാതെ ബാങ്ക് കാർഡോ പണമോ ഇല്ലാതെ പാസ്പോർട്ടും മൊബൈൽ ഫോണും മാത്രം ഉപയോഗിച്ച് യുഎഇയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയുടെ തത്സമയ പേയ്മെന്റ് സംവിധാനമായ യുപിഐ യുഎഇയുടെ ഡിജിറ്റൽ പേയ്മെന്റ് ശൃംഖലയുമായി കൈകോർക്കുന്നതോടെയാണ് ഇതു യാഥാർഥ്യമാകുകയെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു.
യുപിഐയുമായി ധാരണയാകുന്നതോടെ യുഎഇയിലേയ്ക്കുള്ള ഇന്ത്യൻ പ്രവാസികൾക്കും സന്ദർശകർക്കും ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ലഭിക്കുകയെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര വിഭാഗമായ എൻപിസിഐ ഇന്റർനാഷനൽ പേയ്മെന്റ്സ് ലിമിറ്റഡ് (എൻഐപിഎൽ) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേ കോൺസൽ ജനറൽ വ്യക്തമാക്കി.

തടസ്സമില്ലാത്ത ഈ അനുഭവം ഇന്ത്യൻ ഉപയോക്താക്കൾക്ക് വേഗത്തിൽ ലഭ്യമാക്കാനായി എൻഐപിഎൽ യുഎഇയിലെ വ്യാപാരി സ്ഥാപനങ്ങൾ, പേയ്മെന്റ് സൊല്യൂഷൻ ദാതാക്കൾ, ബാങ്കുകൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും 2024-ൽ 5.5 ദശലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികൾ യുഎഇ സന്ദർശിച്ചതായും സതീഷ് കുമാർ ശിവൻ കൂട്ടിച്ചേർത്തു.
https://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6
Comments (0)