Posted By Nazia Staff Editor Posted On

Social media influencer Khalid Al Amiri;ദുബായിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാള സിനിമയിൽ അഭിനയിക്കാനെത്തുന്നു

Social media influencer Khalid Al Amiri:ദുബായ് : ദുബായിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി ഇനി മലയാള സിനിമയിലേക്ക് നടനായി അങ്കം കുറിക്കുന്നു. നടൻ മമ്മൂട്ടിയുമായി അഭിമുഖം നടത്തി മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഖാലിദ് അൽ അമീരി

അദ്വൈത്​ നായർ സംവിധാനം ചെയ്യുന്ന “ചത്താ പച്ച-ദ റിങ്​ ഓഫ്​ റൗഡീസ്​” എന്ന സിനിമയിലാണ് അതിഥി താരമായി ഖാലിദ് അൽ അമീരി എത്തുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ഖാലിദ്​ തന്നെയാണ്​ സിനിമയിൽ വേഷമിടുന്ന കാര്യം പങ്ക് വെച്ചത്.

അർജുൻ അശോകൻ മുഖ്യ വേഷമിടുന്ന സിനിമയുടെ ചിത്രീകരണം ഫോർട്​ കൊച്ചിയിലാണ്​ നടക്കുന്നത്​. സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന്​ ആരാധകരുള്ള ഖാലിദ് ആദ്യമായാണ് സിനിമയിൽ വേഷമിടുന്നത്.

സിനിമയിൽ അർജുൻ അശോകന്​ പുറമെ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ സിനിമ പ്രദർശനത്തിനെ ത്തുമെന്നാണ്​ കരുതുന്നത്​.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *