
Dubai Rent; പ്രവാസികളെ സന്തോഷവാർത്ത!!!! ദുബായിൽ വാടക കുറയുന്നു: അറിയാം പുതിയ മാറ്റങ്ങൾ
Dubai Rent : ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 2025-ൽ ശ്രദ്ധേയമായ മാറ്റങ്ങൾ ദൃശ്യമാവുകയാണ്, പ്രത്യേകിച്ച് വാടക മേഖലയിൽ. സമീപ വർഷങ്ങളിലെ കുതിച്ചുയർന്ന വാടക നിരക്കുകൾക്ക് ശേഷം, ഈ വർഷം വിപണി കൂടുതൽ സ്ഥിരത കൈവരിക്കുകയും ചിലയിടങ്ങളിൽ വാടക കുറയുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇത് ദുബായിലെ വാടകക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.ദുബായിൽ വാടക നിരക്കുകൾ കുറയുന്നു എന്നത് യുഎഇ നിവാസികൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. പുറത്തുവന്ന കണക്കുകൾ പ്രകാരം 2025-ൽ ദുബായിലെ വാടക വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം 72,000-ൽ അധികം പുതിയ വീടുകൾ ഈ വർഷം വിപണിയിൽ എത്തിയാണ്. മുൻകാലങ്ങളിൽ ഡിമാൻഡിന് അനുസരിച്ച് പുതിയ പ്രോജക്റ്റുകൾ പൂർത്തിയാകാതിരുന്നത് വാടക വർദ്ധനവിന് കാരണമായിരുന്നു. എന്നാൽ, 2024-ലും 2025-ന്റെ തുടക്കത്തിലുമായി നിരവധി റെസിഡൻഷ്യൽ പ്രോജക്റ്റുകൾ പൂർത്തിയാവുകയും വിപണിയിലേക്ക് എത്തുകയും ചെയ്തതോടെ സപ്ലൈ വർദ്ധിച്ചു. ഇത് വാടക നിരക്കുകളിൽ സമ്മർദ്ദം ചെലുത്തുകയും, പല പ്രദേശങ്ങളിലും നിരക്കുകൾ കുറയാൻ ഇടയാക്കുകയും ചെയ്തു.
Comments (0)