Posted By Nazia Staff Editor Posted On

UAE Maritime Rescue Team;നിയന്ത്രണം നഷ്ടപ്പെട്ട് കപ്പലില്‍ കടലില്‍ കുടുങ്ങി 14 പേർ; ഒടുവിൽ സംഭവിച്ചത്

UAE Maritime Rescue Team;ദുബൈ: നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ ഒഴുകി നടക്കുകയായിരുന്ന കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം. മോശം കാലാവസ്ഥയെ തുടര്‍ന്ന് കപ്പല്‍ ബ്രേക്ക് വാട്ടറിനടുത്ത് കുടുങ്ങുകയായിരുന്നു. ദുബൈ പൊലിസിന്റെ മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് തലവന്‍ മേജര്‍ മര്‍വാന്‍ അല്‍ കഅബിയാണ് ഇക്കാര്യമറിയിച്ചത്.

‘ഞങ്ങളുടെ ടീം 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് പരിചയമുണ്ട്. ഈ സംഭവം അത്തരം നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ്.’ മേജര്‍ മര്‍വാന്‍ അല്‍ കഅബി പറഞ്ഞു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബ്രേക്ക് വാട്ടറിന് സമീപം അപകടകരമായി ഒഴുകി നടക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം  നടത്തിയത്. പൂര്‍ണ സജ്ജീകരണങ്ങളോടെ സ്ഥലത്തെത്തിയ ടീം, ഉയര്‍ന്ന തിരമാലകളും കഠിനമായ കാലാവസ്ഥയും നേരിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മറൈന്‍ റെസ്‌ക്യൂ ടീമിന്റെ ധൈര്യത്തേയും അച്ചടക്കത്തേയും വേഗത്തിലുള്ള പ്രതികരണശേഷിയേയും ഉദ്യോഗസ്ഥര്‍ പ്രശംസിച്ചു. രക്ഷപ്പെടുത്തിയ യാത്രക്കാര്‍ ആശ്വാസവും നന്ദിയും പ്രകടിപ്പിച്ചു. ‘ഞങ്ങളുടെ ജീവന്‍ അപകടത്തിലായിരുന്നു. ടീമിന്റെ നിര്‍ഭയവും കാരുണ്യപൂര്‍ണവുമായ പ്രതികരണമാണ് ഞങ്ങളെ രക്ഷിച്ചത്,’ ഒരു യാത്രക്കാരന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തന വേളയിലെ ടീമിന്റെ ദയയും കരുതലും പലരും അഭിനന്ദിച്ചു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *