
Prince Alwaleed Bin Khaled Bin Talal;ഒരു മനുഷ്യൻ കോമയിൽ കഴിഞ്ഞത് 20 വർഷം,ഒടുവിൽ മരണം; ആരായിരുന്നു ആ ഉറങ്ങുന്ന രാജകുമാരൻ?
Prince Alwaleed Bin Khaled Bin Talal;റിയാദ്: സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് തലാൽ രാജകുമാരൻ അന്തരിച്ചു. റിയാദിലെ കിങ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയിൽ ഇന്നലെയായിരുന്നു അന്ത്യം. പിതാവ് അൽ വലീദ് ബിൻ തലാൽ അൽ സൗദ് ആണ് 36കാരനായ മകൻ്റെ മരണവിവരം അറിയിച്ചത്.അപകടത്തിൽ പരിക്കേറ്റ് 20 വർഷം കോമയിലായിരുന്നു രാജകുമാരൻ. മകൻ്റെ മരണം സംഭവിച്ചതായി പിതാവ് എക്സിലൂടെ അറിയിച്ചു. മകന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ചികിത്സയും പ്രാര്‍ഥനയുമായി തുടരുകയായിരുന്നു കുടുംബം. ഇന്ന് (ജൂലൈ 20) മയ്യിത്ത് പ്രാർഥനകൾ നടക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെങ്ങും ഇന്ന് പ്രാർഥനകൾ നടക്കും. ജൂലൈ 20 മുതൽ ജൂലൈ 22 വരെയുള്ള മൂന്ന് ദിവസങ്ങളിൽ അനുശോചനം അറിയിക്കാൻ അനുവാദമുണ്ട്.

അരാണ് ഉറങ്ങുന്ന രാജകുമാരൻ ?സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ ചെറുമകനാണ് പ്രിൻസ് അൽ വലീദ്. ലണ്ടനിൽ മിലിട്ടറി കോളേജിൽ പഠിക്കുന്നതിനിടെയുണ്ടായ കാറപകടമാണ് രാജകുമാരൻ്റെ ജീവിതം തകർത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും തലച്ചോറിലടക്കം ആന്തരിക രക്തസ്രാവമുണ്ടാകുകയും തുടർന്ന് കോമയിലേക്ക് പോകുകയുമായിരുന്നു. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ എത്തിക്കുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജകുമാരൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ ലോകമെമ്പാടുമുള്ള സ്പെഷ്യലിസ്റ്റുകളെ കുടുംബം എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അമേരിക്കയിൽ നിന്നും സ്പെയിനിൽ നിന്നുമുള്ള ഡോക്ടർമാരാണ് രാജകുമാരൻ്റെ ചികിത്സ നടത്തിയിരുന്നത്.
മരണത്തിന് വിട്ടുകൊടുക്കാതെ പിതാവ്കോമയിൽ എത്തിയെങ്കിലും മകന് ആവശ്യമായ ചികിത്സാ സൗകര്യങ്ങളൊരുക്കി മരണത്തിന് വിട്ടുകൊടുക്കാതെ ശുശ്രൂഷിക്കുകയായിരുന്നു പിതാവ് പിതാവ് പ്രിൻസ് ഖാലിദ് ബിൻ തലാൽ അൽ സൗദ്. തുടർന്ന് 20 വര്‍ഷമായി വെന്റിലേഷനെയും ഫീഡിഗ് ട്യൂബിനെയും ആശ്രയിച്ച് ജീവൻ രക്ഷാ ഉപകരണങ്ങളുടെ പിൻബലത്തിലാണ് രാജകുമാരന് ജീവിച്ചത്.
ജീവൻ രക്ഷിക്കാനുള്ള ഉപകരണങ്ങൾ നിർത്താൻ ഡോക്ടർമാർ ഉപദേശിച്ചിരുന്നെങ്കിലും മകൻ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയായിലായിരുന്ന പിതാവ് നിർദേശം തള്ളി. ദൈവം മകന് മരണം വിധിച്ചിരുന്നെങ്കിൽ അന്നത്തെ അപകടത്തിൽ തന്നെ ജീവന് നഷ്ടമാകുമായിരുന്നു എന്നാണ് പിതാവ് പറഞ്ഞിരുന്നത്. രാജകുമാരൻ്റെ ശരീരത്തിൽ അവസാനമായി ഒരു ചലനം ഉണ്ടായത് 2019ലാണ്. വിരല്‍ അനക്കുകയും തല ചെറുതായി ചലിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)