
Expat Malayali Dies in UAE;പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു: വിടവാങ്ങിയത് കണ്ണൂർ സ്വദേശി
Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂർ പള്ളിക്കുന്ന് അംബികാ റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ എ.വി.

സന്തോഷ്കുമാർ (54) ആണ് അബുദാബിയിൽ മരിച്ചത്. പരേതനായ എരഞ്ഞിക്കൽ നാരായണൻ-രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: മീര. മക്കൾ: അനശ്വര, സങ്കീർത്തന (ഇരുവരും വിദ്യാർഥികൾ, അബുദാബി) അബുദാബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം, ഇന്ന് രണ്ട് മണിയ്ക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.
Comments (0)