Posted By Nazia Staff Editor Posted On

Vipanchika’s case update:തീരാ കണ്ണീരയി വിപഞ്ചിക; ഫൊറൻസിക്കിന്റെഅന്തിമാനുമതിപ്പത്രം ലഭിച്ചു, മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Vipanchika’s case update; ഷാർജ ∙ ഫൊറൻസിക്കിന്റെ അന്തിമാനുമതിപ്പത്രം ലഭിച്ചതോടെ അൽ നഹ്ദയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകുന്നേരം 5.40നുള്ള വിമാനത്തിലാണ് നാട്ടിലെത്തികുക. രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് മൃതദേഹം എത്തും.

എംബാമിങ് നടപടികൾ രാവിലെ 10ന് ഷാർജയിൽ നടക്കും. കഴിഞ്ഞ 8ന് ആണ് കൊല്ലം കേരളപുരം ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനെയും (33) മകൾ വൈഭവിയെയും ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ​

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിന് അമ്മ ഷൈലജയും സഹോദരൻ വിനോദും കഴിഞ്ഞ ഒരാഴ്ചയായി ദുബായിൽ തങ്ങുകയാണ്. വൈഭവിയെ പിതാവ് നിതീഷിന്റെ നിർബന്ധത്തിനു വഴങ്ങി ദുബായിൽ സംസ്കരിക്കുകയായിരുന്നു. ‍മരണത്തിൽ ദുരൂഹത ആരോപിച്ചു വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ ഭർത്താവ് നിതീഷ് വലിയവീട്ടിലിനെതിരെ കേരള പൊലീസ് കേസെടുത്തിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *