Posted By Nazia Staff Editor Posted On

New System To Solve Expatriate Family Issues;പ്രവാസി കുടുംബങ്ങളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം: യുഎഇയിൽ പുതിയ നിയമസഹായ സംവിധാനം വരുന്നു;അറിയാം വിശദമായി

New System To Solve Expatriate Family Issues+യുഎഇ: യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കിടയിലെ കുടുംബ തർക്കങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയൊരു നിയമ സംവിധാനവുമായി ഷാർജയിൽ ഇന്ത്യൻ അസോസിയേഷൻ രംഗത്ത്.

രണ്ട് പ്രവാസി മലയാളികൾ മരണപ്പെട്ടതോടെയാണ് പ്രവാസി കുടുംബങ്ങളിലെ പ്രശ്‌നങ്ങൾ വഷളാകാതെ യുഎഇയിൽ വെച്ച് തന്നെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം.യുഎഇയിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഈ വിഷയത്തിൽ സജീവമായി ഇടപെടും എന്നാണ് അറിയിപ്പ്. കൂടാതെ ഈ സംവിധാനം നടപ്പിലാക്കുന്നതിനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പോലീസുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്.
നിയമപരമായ സഹായം കൗൺസിലിംഗ് എന്നിവയിലൂടെ പ്രവാസി കുടുംബങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഇതിൻ്റെ ഭാഗമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ ആസ്ഥാനത്ത് എല്ലാ ശനിയാഴ്ചകളിലും ‘കുടുംബ തർക്ക പരിഹാര സെഷൻ’ സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര അറിയിച്ചു. കുടുംബവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രത്യേക സെഷനുകൾക്ക് ആരംഭിക്കുന്നതെന്നും പറഞ്ഞു.

ഓഗസ്റ്റ് 2 ന് സെഷനുകൾ ആരംഭിക്കാനാണ് അസോസിയേഷൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഷാർജയിലെ ഐഎഎസ് ഓഫീസിൽ നടന്ന യോഗത്തിനും പോലീസ് കൂടികാഴ്ചയ്ക്കും ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. കുടുംബ തർക്കങ്ങൾ, ഗാർഹിക അസ്വസ്ഥതകൾ, ആത്മഹത്യാ കേസുകൾ, ഗാർഹിക പീഡന സംഭവങ്ങൾ, ദാമ്പത്യ തർക്കങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾക്ക് ഈ സംവിധാനം വഴി പരിഹാരം കണ്ടെത്താം.

ഒപ്പം തന്നെ പ്രവാസി കുടുംബങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും, മാനസിക പിന്തുണ നൽകാനും, നിയമപരമായ സഹായം ലഭ്യമാക്കാനും സഹിക്കുകയും ചെയ്യുന്നു. കുടുംബബന്ധങ്ങളിലെ വിള്ളലുകൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ഗാർഹിക പീഡനം തുടങ്ങിയവയെല്ലാം തുറന്നു സംസാരിക്കാനും പരിഹാരം കണ്ടെത്താൻ ഇത് വഴിയൊരുക്കുകയും ചെയ്യും.

നാട്ടിലേക്ക് മടങ്ങുന്നവരുടെ കുടുംബ ജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും ഉണ്ടാകുന്ന സംഘർഷങ്ങൾ കുറയ്ക്കാനും, സമാധാനപരമായ കുടുംബബന്ധങ്ങൾ വളർത്താനും ഈ നീക്കം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നതായും അസോസിയേഷൻ അധികൃതർ വ്യക്തമാക്കി. പ്രവാസജീവിതത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ കുടുംബബന്ധങ്ങൾ തകരാതെ നിലനിർത്താൻ ഈ സംവിധാനം ഒരു കൈത്താങ്ങായി പ്രവർത്തിക്കുമെന്നും അറിയിച്ചു.

ഷാർജ പോലീസ് നിയമ നടപടിയിൽ പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ പോലീസ് സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ്, ചൈൽഡ് ആൻഡ് ഫാമിലി പ്രൊട്ടക്ഷൻ സെന്റർ വഴി കുടുംബ പിന്തുണാ സേവനങ്ങൾ കൂടെ നൽകുന്നുണ്ട്. ഗാർഹിക പീഡനം, കുടുംബ തർക്കങ്ങൾ, ബാലപീഡനം എന്നിവ രഹസ്യ കൗൺസിലിംഗും നിയമ സഹായവും ഉപയോഗിച്ച് പരിഹരിക്കാനാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

അതേസമയം ഈ പദ്ധതി പ്രവാസലോകത്ത് കുടുംബ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഒരു വലിയ ആശ്വാസമായി മാറുകയാണ്. എംബസികളുടെയും കോൺസുലേറ്റുകളുടെയും പിന്തുണയോടെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പോലുള്ള സംഘടനകൾക്ക് പോലീസിന്റെ സഹകരണത്തോടെ ഇത്തരം പ്രശ്നങ്ങൾക്ക് സമയബന്ധിതവും ഫലപ്രദവുമായ പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നും ഉറപ്പു നൽകുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *