
യു എ യിൽ സോഷ്യൽ മീഡിയ ടിക്കറ്റ് തട്ടിപ്പ് വ്യാപകം; 100 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ആകർഷകമായ ടിക്കറ്റ് ഓഫറുകൾ ശ്രദ്ധയിൽപ്പെട്ടാൽ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. വ്യാജ ഓഫറുകളിൽ കുടുങ്ങി സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നിർദേശം നൽകിയത്. ഇന്റർനെറ്റ് ഉപയോഗം നിലവിൽ വ്യാപകമായതോടെ ഓൺലൈൻ തട്ടിപ്പുകളും വർധിച്ചുവരികയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന യാത്രാ ടിക്കറ്റുകളുടെ ഓഫറുകൾ ഒറ്റനോട്ടത്തിൽ വിശ്വസനീയവും ലാഭകരവുമാണെന്ന് തോന്നാമെങ്കിലും ഇതിന് പിന്നിൽ വലിയ തട്ടിപ്പുകൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാകുന്നത്. കൂടാതെ കുറഞ്ഞ വിലയിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് സൈബർ കുറ്റവാളികൾ വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാൻ ശ്രമിച്ചതായും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരം വ്യാജ ഓഫറുകൾ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ എന്നിവ കൈക്കലാക്കി വൻ തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ടെന്നും സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ്പിൽ വ്യക്തമാക്കി. പലപ്പോഴും പണം കൈമാറിയതിന് ശേഷം ടിക്കറ്റ് ലഭിക്കാതിരിക്കുകയോ, വ്യാജ ടിക്കറ്റുകൾ ലഭിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നേരത്തെ തന്നെ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റും ഇത്തരത്തിൽ സമാനമായ മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. ഈ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന വഞ്ചനാപരമായ നിക്ഷേപ ഗ്രൂപ്പുകളെക്കുറിച്ചും മുന്നറിയിപ്പിൽ വ്യക്തമാക്കി കൊണ്ടാണ് നിർദേശം നൽകിയത്. കൂടാതെ സോഷ്യൽ മീഡിയ ഉപയോഗികുന്ന ഓരോ ആളുകളും ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഇത്തരത്തിൽ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
വ്യാജ ലോട്ടറി സമ്മാനങ്ങൾ, ബാങ്ക് ഉദ്യോഗസ്ഥരെന്ന് നടിച്ച് വിവരങ്ങൾ ചോർത്തൽ, ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടാം കാരണം ഈ രീതികളും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകർഷകമായ വാഗ്ദാനങ്ങൾ, പണം ലഭിക്കാനുള്ള വഴികൾ, വാഗ്ദാനകൾ പരിശോധിക്കാതെ പ്രവർത്തിക്കുക തുടങ്ങിയവയിലൂടെയാണ് കൂടുതൽ ആളുകളും തട്ടിപ്പിന് ഇരയാകുന്നത്.


Comments (0)