Posted By greeshma venugopal Posted On

അറിഞ്ഞില്ലേ.. ശുഭ വാർത്ത: യു എ യിൽ നിന്ന് സ്വർണ്ണം വാങ്ങിയാൽ ഇപ്പോൾ 50% വരെ ഡിസ്കൗണ്ട് ലഭിക്കും..!

യുഎഇയിൽ സ്വർണ്ണം വാങ്ങുന്നവർക്കായി മൂന്ന് ദിവസത്തെ ഫ്ലാഷ് സെയിൽ ആരംഭിച്ചു. ദുബായിലെ സ്വർണ്ണവില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാഷ് സെയിൽ ആരംഭിച്ചിരിക്കുന്നത്. ഈ വില്പനയിൽ 50% വരെ കിഴിവുകൾ ലഭിക്കും. ദുബായ് സമ്മർ സർപ്രൈസസ് 2025 ജൂലൈ 18 മുതൽ ഓഗസ്റ്റ് 10 വരെയാണ് നടക്കുക ഇതിന്റെ ഭാഗമായാണ് പ്രത്യേക വിൽപന.

ഡമാസ് ജ്വല്ലറി പോലുള്ള പ്രമുഖ ജ്വല്ലറികൾ പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്. ഫർഫാഷ, കിക്കു, അമേലിയ, അലിസ്സ തുടങ്ങിയ ശേഖരങ്ങളിൽ 30-50% വരെ കിഴിവുകളാണ് ഡമാസ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പ്രമുഖ ജ്വല്ലറികൾ തിരഞ്ഞെടുത്ത സ്വർണ്ണാഭരണങ്ങൾക്ക് 50% വരെ കിഴിവും പൂർണ വിലയ്ക്ക് ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾക്ക് 10% വരെ കിഴിവും നൽകും.

യുഎഇയിലെ സ്വർണ്ണവില ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ ഗ്രാമിന് 383.5 ദിർഹത്തിൽ നിന്ന് ഏകദേശം 8 ദിർഹത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിലയിടിവിൽ ഉപയോക്താക്കളെ ആകർഷിക്കാനാണ് ജ്വല്ലറികൾ ഫ്ലാഷ് സെയിൽ നടത്തുന്നത്. കൂടാതെ യുഎഇയിൽ സ്വർണ്ണത്തിനും ആഭരണങ്ങൾക്കും ഡിമാൻഡ് ഏറ്റവും കുറഞ്ഞ സമയങ്ങളിലൊന്നാണിത് എന്നാണ് വിദ്ഗധരുടെ അഭിപ്രായം. യുഎഇയിലെ പ്രമുഖ ജ്വല്ലറികളിൽ ഒന്നായ ഡമാസ് ജ്വല്ലറി ഇന്ത്യൻ കമ്പനിയായ ടൈറ്റൻ 282 മില്യൺ ഡോളറിന് വാങ്ങിയിരുന്നു. ഈ ഡമാസ് ജ്വല്ലറിയും മറ്റ് ജ്വല്ലറികളും ചേർന്നാണ് 3 ദിവസത്തെ ഫ്ലാഷ് സെയിൽ നടത്തുന്നത് കൂടാതെ ഉപഭോക്താക്കളെ ഇമെയിലുകൾ വഴി ഈ വിവരങ്ങൾ അറിയിച്ചു.

കഴിഞ്ഞ 2-3 ദിവസങ്ങളായി ദുബായിൽ സ്വർണ്ണവിലയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. സാധാരണയായി, സ്വർണ്ണവില കുറയുമ്പോൾ കൂടുതൽ ആളുകൾ സ്വർണ്ണം വാങ്ങാൻ എത്താൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ. അതേസമയം ദുബായിലെ മാളുകളും മറ്റ് വിഭാഗങ്ങളിലെ റീട്ടെയിലർമാരും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മൂന്ന് ദിവസത്തെ ഫ്ലാഷ് സെയിലുകൾ വളരെ ഉയർന്ന ഷോപ്പിംഗ് ട്രാഫിക് നേടിയാതായി റിപ്പോർട്ട് വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *