
fake message:ഇതുപോലുള്ള മെസേജ് ഫോണിലുണ്ടോ?..ഉറപ്പ് ഇത് ചതിക്കുഴി!! വ്യാജനാണ് പെട്ടു പോകല്ലെ
Fake message: എത്രയൊക്കെ നിയമം കടുപ്പിച്ചാലും ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വാഹമമോടിക്കുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. അതുകൊണ്ട് തന്നെ ട്രാഫിക് പിഴ അടയ്ക്കണമെന്ന് മെസേജ് വന്നിട്ടുണ്ടെങ്കിലും അത്ഭുതപ്പെടാനില്ല

.
ദിനംപ്രതി സൈബര്‍ തട്ടിപ്പുകളും കൂടിവരികയാണ്. നിങ്ങളുടെ ഫോണിലും തട്ടിപ്പ് മെസേജുകള്‍ വന്നേക്കാമെന്ന് മുന്നറിയിപ്പ് തന്നിരിക്കുകയാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ്.
Traffic violation notice എന്ന പേരില്‍ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തില്‍ ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഇത് വ്യാജനാണ്. നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് Details,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും APK ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.
മോട്ടോര്‍ വാഹന വകുപ്പോ, പൊലിസോ സാധാരണയായി വാട്ട്സ് അപ്പ് നമ്പറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര് സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്.
ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി Check Pending transaction എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്പറോ,ചലാന്‍ നമ്പറോ നല്കിയാല് നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാന്‍ പെന്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്.
ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.
Comments (0)