
ബിഗ് ടിക്കറ്റ്; ജൂലൈയിലെ സമ്മാന പെരുമഴ അവസാനിച്ചു ; വിജയികൾ ഇവരൊക്കെയാണ്, ഇനി ഊഴം നിങ്ങളുടെതാവാം
ബിഗ് ടിക്കറ്റിൻ്റെ ജൂലൈ മാസത്തെ സമ്മാന മഴയ്ക്ക് ഔദ്യോഗികമായി അവസാനമായി. അവസാനത്തെ ആഴ്ചയിലെ ഇ-ഡ്രോയിൽ നാല് വിജയികൾ സ്വന്തമാക്കിയത് AED 50,000 വീതം. ഇത്തവണത്തെ വിജയികൾ എല്ലാവരും ഇന്ത്യക്കാരാണ്.
രമേശ് ലല്ല
മുംബൈയിൽ നിന്നുള്ള 52 വയസ്സുകാരനായ സെയിൽസ് മാനേജർ ലല്ല 1991 മുതൽ ദുബായിലാണ്. അഞ്ച് വർഷമായി എല്ലാ മാസവും അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. ബണ്ടിൽ ഓഫറിലൂടെയാണ് ഇത്തവണ ടിക്കറ്റ് എടുത്തത്. സൗജന്യമായി ലഭിച്ച ടിക്കറ്റിലാണ് അദ്ദേഹത്തിന് ഭാഗ്യം വന്നത്.
“വിജയിയാണ് എന്നറിഞ്ഞുള്ള കോൾ വളരെ സന്തോഷകരമായ നിമിഷമായിരുന്നു. ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. പണം എങ്ങനെ ഉപയോഗിക്കണം എന്നത് ഇനിയും തീരുമാനിച്ചിട്ടില്ല. ഇനിയും ഞാൻ ബിഗ് ടിക്കറ്റ് വാങ്ങും.”
ഇമ്രാൻ ഹുസൈൻ
തമിഴ് നാട്ടിൽ നിന്നുള്ള സിവിൽ എൻജിനിയറാണ് ഇമ്രാൻ. ആറ് വർഷമായി ദുബായിൽ ജീവിക്കുന്നു. രണ്ടാമത്ത മാത്രം പർച്ചേസിലാണ് അദ്ദേഹത്തിന് ഭാഗ്യം വന്നത്. 2019-ൽ ദുബായിൽ എത്തിയത് മുതൽ ഞാൻ ബിഗ് ടിക്കറ്റിനെക്കുറിച്ച് കേൾക്കുന്നത്. രണ്ടാമത്തെ ടിക്കറ്റിൽ തന്നെ എനിക്ക് ഭാഗ്യം ലഭിച്ചു. എനിക്ക് വിശ്വസിക്കാനായില്ല. പ്രൈസ് മണി ഉപയോഗിച്ച് മുടങ്ങിക്കിടക്കുന്ന ലോണുകൾ അടച്ചു തീർക്കും.
നിഷാക് ജെയിൻ
ദുബായിൽ ജീവിക്കുന്ന സിനിമാപ്രവർത്തകനാണ് നിഷാക് ജെയിൻ. രണ്ട് മൂന്നു വർഷമായി സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ബണ്ടിൽ ഓഫറിൽ എടുത്ത മൂന്നു ടിക്കറ്റിൽ ഒന്നാണ് ഭാഗ്യം കൊണ്ടു വന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ടിക്കറ്റെടുക്കുന്നുണ്ട്. വിജയിയാണ് എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. പക്ഷേ, ഇതുവരെ ഞാൻ സമ്മാനത്തുക എന്ത് ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല. – നിഷാക് പറഞ്ഞു.
ഉമ്രതാബ് നൈനാലി
ഇന്ത്യക്കാരനായ ഉമ്രതാബ് രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ലഭിച്ച സൗജന്യ ടിക്കറ്റിൽ നിന്നാണ് സമ്മാനം നേടിയത്. ടിക്കറ്റ് നമ്പർ 277-285985.
ഓഗസ്റ്റ് മാസവും നിരവധി സമ്മാനങ്ങൾ ബിഗ് ടിക്കറ്റ് നൽകുന്നുണ്ട്. ഗ്രാൻഡ് പ്രൊമോഷൻ തുടങ്ങിക്കഴിഞ്ഞു. ഒരു വിജയിക്ക് 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സെപ്റ്റംബർ മൂന്നിന് ലഭിക്കും.
ഗ്രാൻഡ് പ്രൈസിന് പുറമെ ആറ് വിജയികൾക്ക് സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം ലഭിക്കും. ബിഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം എന്നതാണ് നേട്ടം. രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ ഒത്തവണയായി വാങ്ങാം. ഓഗസ്റ്റ് 1 മുതൽ 25 വരെയാണ് വാങ്ങേണ്ടത്. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ 50,000 ദിർഹം മുതൽ 150,000 ദിർഹം വരെ നേടാനാകും. തെരഞ്ഞെടുക്കപ്പെട്ട നാല് പേരുടെ പേരുകൾ സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിക്കും.
ഡ്രീം കാർ ടിക്കറ്റും തിരികെ വരുന്നുണ്ട്. ഇത്തവണ ഒരു ബി.എം.ഡബ്ല്യു എം440ഐ ആണ് സമ്മാനം. സെപ്റ്റംബർ മൂന്നിന് വിജയിയെ അറിയാം. മറ്റൊരു ഡ്രീം കാർ ഒക്ടോബർ മൂന്നിന് നൽകുന്ന റേഞ്ച് റോവർ വെലാർ ആണ്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം


Comments (0)