Posted By greeshma venugopal Posted On

യു എ ഇയിലെ ഉപഭോക്താക്കൾ സ്വർണ്ണത്തോട് മുഖം തിരിക്കുന്നു; കാരണമിതാണ്

യുഎഇയിലെ ഉപഭോക്താക്കൾ ഇപ്പോൾ സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് മടി കാട്ടുന്നുണ്ടെന്ന് വിലയിരുത്തൽ. 22 കാരറ്റ് സ്വർണത്തിന്റെ വില 370- ദിർഹം ആയതോടെ സാധരണക്കാരിൽ ഈ മടുപ്പ് കാണുന്നുണ്ട്. ആഭരണ വ്യാപാരികൾ ഈ ഉപഭോക്തൃ പ്രവണതയിലെ മാറ്റം സ്ഥിരീകരിക്കുന്നു. വിലയോടുള്ള സൂക്ഷ്മത ഉയരുകയാണ്, പക്ഷേ ഇനിയും വില ഉയരുമെന്ന കാണക്കൂട്ടലിൽ സ്വർണ്ണത്തിൽ പണം നിക്ഷേപിക്കുന്നവരുമുണ്ട്.

ഈ വർഷം, സ്വർണവില ചരിത്രത്തിലേതന്നെ ഉയർന്ന നിരക്കിലേക്കാണ് കുതിച്ചത്. , ആഗോള വിപണിയിൽ ഔൺസിന് 3,500 ഡോളറും, ദുബായിൽ 24K സ്വർണത്തിന് ദിർഹം 420/ഗ്രാം എന്ന വിലയും രേഖപ്പെടുത്തി. ഞായറാഴ്ച, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 3,363 ഡോളർ എന്ന നിലയിൽ എത്തി 1.97 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്.
യുഎഇയിൽ നിലവിൽ 24K സ്വർണം ദിർഹം 405.25/ഗ്രാം എന്ന നിലയിലാണ് വ്യാപാരം നടന്നത്. അതേസമയം, 22K, 21K, 18K എന്നിവ യഥാക്രമം ദിർഹം 375.25, 360.00, 308.50 എന്നിങ്ങനെയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം, സ്വർണവില ഗ്രാമിന് ദിർഹം 100 വരെ ഉയർന്നു. സ്വർണ്ണത്തിന്റെ വില വലിയ തോതിൽ ഉയർന്നപ്പോൾ ഓഫറുകളുമായി വ്യാപാരികളും മുന്നിട്ടിറങ്ങുന്നുണ്ട്. അതേസമയം, ടൂറിസ്റ്റുകളുമായ ഉപഭോക്താക്കളുടെ ഒരു വലിയ വിഭാഗം ഇപ്പോഴും സ്വർണം ദീർഘകാല നിക്ഷേപമെന്ന നിലയിൽ കാണുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *