Posted By Nazia Staff Editor Posted On

Details Of Lost Your Luggage :ഒരു ടെൻഷനും വേണ്ട!!യുഎഇയിൽ ലഗേജ് നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ട: എല്ലാത്തിനും നിയമപരമായ പരിഹാരമുണ്ട്, അറിയാം

Details Of Lost Your Luggage :യുഎഇ: യുഎഇയിലെ വിമാനത്താവളങ്ങളിൽ ലാൻഡിങ്ങിന് ശേഷം ലഗേജുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ അല്ലെങ്കിൽ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ യാത്രക്കാർ തീർച്ചയായും അറിഞ്ഞിരിക്കണം. ഇത്തരം സന്ദർഭങ്ങളിൽ നഷ്ടപരിഹാരം മുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വരെ സാധിക്കും.ഇതിനായി ഓരോ യാത്രക്കാരന് അവകാശങ്ങൾ നൽകിയിട്ടുണ്ട്. യുഎഇയുടെ ഫെഡറൽ ഡിക്രി ലോ നമ്പർ 50/2022 വാണിജ്യ ഇടപാട് നിയമം വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണ്. ഇത് യുഎഇയിലെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച വ്യോമയാന നിയമങ്ങളോടൊപ്പം തന്നെ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഏറെ സഹായിക്കുന്നു.

ലാൻഡിങ്ങിന് ശേഷം ലഗേജുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടാൽ ഉടൻ തന്നെ എയർലൈൻ സ്റ്റാഫിനെ കണ്ട് വിവരം അറിയിക്കണം. ഒപ്പം കേടുപാടുകൾ സംഭവിച്ച ലഗേജിന്റെ ഫോട്ടോ എടുക്കുകയും ഇത് ഉദ്യോഗസ്ഥരെ കാണിക്കുകയും വേണം. കൂടാതെ ഇങ്ങനെ സംഭവിച്ചാൽ പ്രോപ്പർട്ടി ഇറഗുലറൈറ്റി റിപ്പോർട്ട് പൂരിപ്പിക്കണം.

കാരണം ഇത് വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ ഒരു രേഖയാണ്. അതിനാൽ ഇത് പൂരിപ്പിച്ചാൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വിമാനക്കമ്പനി അതിന്റെ കേടുപാടുകൾ തീർക്കുകയോ അല്ലെങ്കിൽ പുതിയ സ്യൂട്ട്കേസ് നൽകുകയോ ചെയ്യും ഇനി കേടുപാടുകൾ പരിഹരിക്കാൻ പറ്റിയിലെങ്കിൽ നഷ്ടപരിഹാരമായി ഒരു തുക നൽകാനും സാധ്യതയുണ്ട്.

ലഗേജ് നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുകയാണെങ്കിൽ വിമാനക്കമ്പനിക്കാണ് പൂർണ്ണ ഉത്തരവാദിത്തം. യാത്രക്കാരൻ ലഗേജ് വിമാനക്കമ്പനിയെ ഏൽപ്പിക്കുന്ന സമയം മുതൽ ലഗേജ് തിരികെ നൽകുന്നതുവരെയുള്ള കാലയളവിൽ ഈ ബാധ്യത നിലനിൽക്കുന്നതായാണ് നിയമം വ്യക്തമാക്കുന്നത്.

ഇനി ലഗേജ് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ വിമാനക്കമ്പനിയുടെ ലഗേജ് സർവീസ് കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണം. കാരണം നിങ്ങളുടെ ലഗേജിനെക്കുറിച്ചുള്ള വിവരങ്ങൾ വേഗത്തിൽ തന്നെ കണ്ടെത്താൻ സാധിക്കും. ലഗേജ് നഷ്ടപ്പെട്ടാൽ മോൺട്രിയൽ കൺവെൻഷൻ എന്ന നിയമത്തെ അടിസ്ഥാനമാക്കിയാണ് എയർലൈനുകൾ നഷ്ടപരിഹാരം നൽകുന്നത്.

ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒരു യാത്രക്കാരന് 5,800 ദിർഹത്തിന് തുല്യമായ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. ഇനി ലഗേജ് എത്താൻ വൈകുകയാണെങ്കിൽ ആദ്യം എയർലൈൻസിന്റെ ഗ്രൗണ്ട് സ്റ്റാഫുമായി സംസാരിക്കണം. വിമാനത്താവളത്തിലെ ലഗേജ് ഹാളിൽ യാത്രക്കാരെ സഹായിക്കാനായി എപ്പോഴും ഉദ്യോഗസ്ഥരുണ്ടാകും.

നിങ്ങളുടെ ബോർഡിംഗ് പാസും ലഗേജ് ടാഗും ആവശ്യമായി വരും. ഈ രേഖകൾ വെച്ച് ലഗേജ് ട്രാക്ക് ചെയ്യാൻ സാധിക്കും. സാധാരണയായി ലഗേജ് വൈകുകയാണെങ്കിൽ വിമാനക്കമ്പനികൾ യാത്രക്കാരെ സഹായിക്കാൻ തയ്യാറാകും. പലപ്പോഴും നിങ്ങളുടെ ലഗേജ് ഉടൻ തന്നെ അടുത്ത ഫ്ലൈറ്റിൽ എത്തിച്ച് വീട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കും.

കൂടാതെ ചില എയർലൈനുകൾ ലഗേജ് വൈകുന്നത് കാരണം ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി താൽക്കാലികമായി ചില ചെലവുകൾക്കായി പണം നൽകാനും സാധ്യതയുണ്ട്. ഇനി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് എല്ലാ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *