
Dubai reaidents rent:കുറഞ്ഞ വാടക, കൂടുതല്‍ ഓപ്ഷനുകള്‍; യുഎഇയില്‍ താമസം മാറാന്‍ ഏറ്റവും അനുയോജ്യമായ സമയമിത്
Dubai reaidents rent:യുഎഇയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ എല്ലാ ആഗസ്റ്റ് മാസവും പ്രവാസികളും മറ്റും താമസം മാറുന്നതില്‍ കുതിച്ചുചാട്ടം കാണാറുണ്ട്. കുറഞ്ഞ വാടക, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍, സ്കൂള്‍ അവധിക്കാല വിന്‍ഡോ എന്നിവ പ്രയോജനപ്പെടുത്തിയാണ് മിക്കയാളുകളും ഈ സമയത്ത് താമസം മാറുന്നത്.
റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ അഭിപ്രായത്തില്‍, വേനല്‍ക്കാല അവധിക്കാലം പല കുടുംബങ്ങള്‍ക്കും അവരുടെ കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ താമസം മാറാനുള്ള അവസരമാണ് നല്‍കുന്നത്. വീട്ടുടമസ്ഥര്‍ യൂണിറ്റുകള്‍ വേഗത്തില്‍ നികത്താന്‍ നോക്കുകയും പലപ്പോഴും മത്സര നിരക്കുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതിനാല്‍, പ്രായോഗികവും സാമ്പത്തികമായി വലിയ മെച്ചമുള്ളതിനാലുമാണ് കൂടുതല്‍ ആളുകളും ആഗസ്റ്റില്‍ താമസം മാറുന്നത്.

എമാന് പ്രോപ്പര്‍ട്ടീസിന്റെ സ്ഥാപകനായ റൈഫ് ഹസ്സന് ഇക്കേരിയുടെ അഭിപ്രായത്തില്‍, വേനല്‍ക്കാല മാസങ്ങള്‍, പ്രത്യേകിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ പല കാരണങ്ങളാല്‍ വാടകക്കാരെ ആകര്‍ഷിക്കുന്നു. ‘ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വാടക കുറയുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു, കാരണം നിരവധി കുടുംബങ്ങള്‍ വീടുകള്‍ ഒഴിയുന്നു, ഉടമകള്‍ പുതിയ വാടകക്കാരെ തിരയുന്നു. കഴിഞ്ഞ വര്‍ഷം 100,000 ദിര്‍ഹത്തിന് വാടകയ്ക്കെടുത്ത ഒരു അപ്പാര്‍ട്ട്മെന്റിന് പുതിയ കരാറില്‍ 115,000 ദിര്‍ഹത്തിന് വിലവരും, എന്നാല്‍ ചില വീട്ടുടമസ്ഥര്‍, ഇഎംഐകള്‍ അടയ്ക്കുന്നതിനായി യൂണിറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നതിനായി 100,000 ദിര്‍ഹത്തില്‍ അല്പം കൂടുതലോ അല്ലെങ്കില്‍ അതില്‍ താഴെയോ വിലയ്ക്ക് വാടകയ്ക്ക് നല്കുന്നു,’ അദ്ദേഹം പറഞ്ഞു.
ഇത് വാടകക്കാര്‍ക്ക് കുറഞ്ഞ നിരക്കുകള്‍ നേടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ‘ഇക്കാരണത്താല്‍, നിലവിലെ വിപണിയെ അപേക്ഷിച്ച് കുറഞ്ഞ വാടകയുടെ പ്രയോജനം നേടുന്നതിനായി നിരവധി വാടകക്കാര്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ അത്തരം വാടകക്കരാറുകള്‍ നിലനിര്‍ത്തും,’ ഇക്കേരി കൂട്ടിച്ചേര്‍ത്തു
എന്നിരുന്നാലും, സ്ഥലംമാറ്റത്തിന് ഏകദേശം 3,000 ദിര്‍ഹം ചിലവാകും. അതിനാല്‍ വര്‍ഷം തോറും താമസം മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ എളുപ്പത്തില്‍ താമസം മാറുന്നതിന് ഫര്‍ണിഷ് ചെയ്ത അപ്പാര്‍ട്ടുമെന്റുകള്‍ തിരഞ്ഞെടുക്കാറുണ്ട്. ”പല വാടകക്കാരും ഫര്‍ണിഷ് ചെയ്ത അപ്പാര്‍ട്ടുമെന്റുകളാണ് ഇഷ്ടപ്പെടുന്നത്, കാരണം അവര്‍ എല്ലാ വര്‍ഷവും അല്ലെങ്കില്‍ ഓരോ 6 മാസത്തിലും സ്ഥലം മാറ്റാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ അവര്‍ അവരുടെ ബാഗുകള്‍ പായ്ക്ക് ചെയ്ത് മറ്റൊരു യൂണിറ്റിലേക്ക് മാറുന്നു,” ഇക്കേരി പറഞ്ഞു.
ആഗസ്റ്റില്‍ താമസം മാറാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍ ഡമാക് ഹില്‍സ്, ദുബൈ ഹില്‍സ് എന്നിവയാണ്. ടൗണ്ഹൗസുകള്ക്ക് ഡമാക് ഹില്‍സും ദുബൈ ഹില്‍സും, ഹ്രസ്വകാല താമസത്തിന് ബിസിനസ് ബേയും ദുബൈ മറീനയുമാണ് അനുയോജ്യം.
Comments (0)