Ahmadi
Posted By greeshma venugopal Posted On

അഹമ്മദിയിലെ സുരക്ഷാ പരിശോധന ; കുവൈറ്റിൽ നിന്ന് 6 പ്രവാസികളെ നാടുകടത്തി

കുവൈറ്റ് സിറ്റി: രാജ്യത്ത് നിന്ന് 6 പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്ത് കുവൈറ്റ് . അവരുടെ പേരുകൾ കരിമ്പട്ടികയിൽ പെടുത്തി, കുവൈറ്റിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനി ഇവർക്ക് വിലക്കുണ്ട്. അഹ്മദി ഗവർണറേറ്റിന്റെ നിരവധി പ്രദേശങ്ങളിൽ നടത്തിയ ഒരു കാമ്പെയ്‌നിനിടെ അറസ്റ്റിലായതിനെ തുടർന്നാണ് ഈ നടപടി.
.
ലെഫ്റ്റനന്റ് കേണൽ അബ്ദുൽ അസീസ് അൽ-അസ്ലാവി നേതൃത്വത്തിലുള്ള അഹ്മദി സുരക്ഷാ ഡയറക്ടറേറ്റും ഫഹാഹീൽ മുനിസിപ്പാലിറ്റിയും ഫഹാഹീൽ മുനിസിപ്പാലിറ്റി സെന്റർ മേധാവി മുഹമ്മദ് ഖുനൈസ് അൽ-ഹജ്‌രിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റുകൾക്ക് പുറമേ, പ്രദേശത്ത് നിന്ന് രണ്ട് കാരവാനുകളും പത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും നീക്കം ചെയ്തു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *