
Typing in sign language; അറിഞ്ഞിരുന്നോ നിങ്ങളിത്; ഇനി ആർക്കും ആംഗ്യഭാഷയിൽ ടൈപ്പ് ചെയ്യാം; പുതിയ സംവിധാനം ഇങ്ങനെ
Typing in sign language; ഷാർജ: ഇംഗ്ലീഷ്, അറബി ഭാഷകൾ അറിയുന്ന ആർക്കും മൊബൈലിലും കമ്പ്യൂട്ടറിലും ആംഗ്യഭാഷ ടൈപ്പ് ചെയ്യാനുള്ള സൗകര്യം വികസിപ്പിച്ച് പ്രവാസി ഇന്ത്യക്കാരൻ. അസം സ്വദേശി മുഹമ്മദ് ഇക്ബാൽ ആണ് വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആംഗ്യഭാഷയിൽ ആർക്കും ആശയനവിനിമയം നടത്താൻ കഴിയുന്ന സൗകര്യം വികസിപ്പിച്ചിരിക്കുന്നത്. ആംഗ്യഭാഷയിൽ ടൈപ്പ് ചെയ്യാൻ നേരത്തേ സൗകര്യങ്ങളുണ്ടായിരുന്നുവെങ്കിലും അതിന് ആംഗ്യഭാഷയും അതിന്‍റെ കീയും പ്രത്യേകം പഠിക്കണമായിരുന്നു.

എന്നാൽ, മുഹമ്മദ് ഇക്ബാൽ വികസിപ്പിച്ച ഈ സംവിധാനത്തിൽ ഇംഗ്ലീഷോ, അറബിയോ അറിയുന്ന ആർക്കും ആംഗ്യഭാഷയിൽ ടൈപ്പ് ചെയ്യാം. ആംഗ്യഭാഷയിൽ ടൈപ്പ് ചെയ്തത് ഒറ്റ് ക്ലിക്ക് കൊണ്ട് ഇംഗ്ലീഷിലോ അറബിയിലോ വായിക്കാനും സാധിക്കും. ഭിന്നശേഷിക്കാർക്കായി ആംഗ്യഭാഷയിൽ വിശുദ്ധഖുർആൻ ഉൾപ്പെടെയുള്ളവ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഇവർ. ഈവർഷം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇതിനായുള്ള പദ്ധതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ആപ്പിളിന്‍റെ നോട്ട്, പേജസ് എന്നിവയിൽ ഇപ്പോൾ നേരിട്ട് ആംഗ്യഭാഷയിൽ ടൈപ്പ് ചെയ്യാം. വാട്ട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകളിൽ ഇത് ഏർപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഫോണുകളിൽ ആംഗ്യഭാഷ കീകളും ഉടൻ ലഭ്യമാക്കും. ഇതോടൊപ്പം ആംഗ്യഭാഷയിലുള്ള ബോർഡുകളും അച്ചടികളും പ്രോൽസാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് ഇക്ബാലും കൂട്ടുകാരും.
Comments (0)