
കർവ പുതിയ എക്സ്പ്രസ് റൂട്ട് ഉദ്ഘാടനം ഓഗസ്റ്റ് 17 ന്
കർവ പുതിയ എക്സ്പ്രസ് റൂട്ട് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. കർവയിലെ പുതിയ എക്സ്പ്രസ് റൂട്ട് ഉദ്ഘാടനം ഓഗസ്റ്റ് 17 ന്.
ഓരോ 2 മണിക്കൂറിലും ഒരു തവണ സർവീസ് വീതം ലുസൈൽ – അൽ ഖോർ – അൽ റുവൈസ് എന്നിവിടങ്ങലിലേക്കും തിരിച്ചും പരിമിതമായ സ്റ്റോപ്പുകളോടെ ആയിരിക്കും യാത്ര.പുതിയ സർവീസ് മോഡലിന്റെ ഭാഗമായി, വടക്കൻ മേഖലയിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്ര വേഗതയേറിയതക്കാനായാണ്റൂട്ട് 801 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഖത്തറിൽ എക്സ്പ്രസ് ട്രാൻസ്പോർട്ട് സേവനങ്ങൾ വികസിപ്പിക്കുന്നതിൽ ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് അധികാരികൾ അഭിപ്രയപ്പെട്ടു.

Comments (0)