Posted By greeshma venugopal Posted On

രാജ്യത്തെ ഞെട്ടിച്ച മദ്യ ദുരന്തം ; വിവിധ ഇടങ്ങളിൽ പരിശോധന ശക്തമാക്കി അധികൃതർ, 25 കി​ലോ രാ​സ​വ​സ്തു പിടിച്ചെടുത്തു

രാജ്യത്തെ ഞെട്ടിച്ച മദ്യ ദുരന്തത്തിന് പിന്നാലെ പരിശോധനകൾ ശക്തമാക്കി കുവൈത്ത് അധികൃതർ. പ്രവാസികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ കേന്ദ്രികരിച്ചാണ് പരിശോധനകൾ നടക്കുന്നത്. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സ​ഊ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാണ് പരിശോധനകൾ നടത്തുന്നത്. കുവൈത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന പരിശോധനകളിൽ അദ്ദേഹം നേരിട്ടെത്തുകയും ചെയ്തു.

അതേസമയം കുവൈത്തിലെ മദ്യ ദുരന്തത്തിന്റെ കാരണക്കാരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിലായി എന്നും റിപ്പോർട്ടുകൾ ഉണ്ട്‌. ഇക്കാര്യത്തിൽ പൊലീസ് പ്രതികരിച്ചിട്ടില്ല. മലയാളികൾ അടക്കം 23 പേർ മദ്യ ദുരന്തത്തിൽ മരിച്ചതായി കുവൈത്ത് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. നിയമ വിരുദ്ധമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *