
റെസിഡൻഷ്യൽ ഏരിയകളിലെ ‘ഹോം കനോപ്പി’ നീക്കം ചെയ്യില്ല; വാർത്ത നിഷേധിച്ച് മുനിസിപ്പാലിറ്റി
കുവൈറ്റ് സിറ്റി: വാണിജ്യ, സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിലെ ‘ഹോം കനോപ്പികൾ (ഓവർ ഹെഡ് മേൽക്കൂര) നീക്കം ചെയ്യും എന്ന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ മുനിസിപ്പാലിറ്റി നിഷേധിച്ചു. ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന മുനിസിപ്പാലിറ്റി പ്രസ്താവനയിൽ സ്ഥിരീകരിച്ചു. നീക്കം ചെയ്യൽ നടപടിക്രമങ്ങൾ ഉണ്ടായാൽ, മുൻകൂട്ടി നോട്ടീസ് സ്റ്റിക്കർ പതിക്കുമെന്നും നിയമപരമായ കാലാവധി കഴിഞ്ഞതിന് ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്നും അധികൃതർ വിശദീകരിച്ചു.
സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിലെ പ്രധാന റോഡുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയവുമായി തുടർച്ചയായ ഏകോപനം നടത്തുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.സ്കൂളുകളുടെയോ വീടുകളുടെയോ മുന്നിലുള്ള കനോപ്പികൾ നീക്കം ചെയ്യുന്നത് റോഡ് അറ്റകുറ്റപ്പണി പദ്ധതികളുടെ ഭാഗമായി മാത്രമായിരുക്കും. ഇതിൽ അസ്ഫാൽറ്റ്, ടൈൽ പ്രതലങ്ങളുടെ അറ്റകുറ്റപ്പണികൾ, മറ്റ് സിവിൽ ജോലികൾ എന്നിവ ഉൾപ്പെടുന്നു.
കുവൈറ്റിലെ ഗവർണറേറ്റുകളിലുടനീളം പൊതുമരാമത്ത് മന്ത്രാലയം നടത്തുന്ന വിപുലമായ അറ്റകുറ്റപ്പണികൾക്കായുള്ള പുതിയ കരാറുകൾക്ക് കീഴിലാണ് ഇത്തരം ജോലികൾ വരുന്നത്.സേവന മന്ത്രാലയങ്ങൾ നടത്തുന്ന ജോലികളുടെ പുരോഗതിക്ക് വീടുകളുടെ മേലാപ്പുകൾ തടസ്സമാകുമ്പോൾ, അധികാരികളുമായി സഹകരിക്കാനും റെസിഡൻഷ്യൽ ഏരിയകളിലെ തെരുവ് അറ്റകുറ്റപ്പണികൾ സുഗമമാക്കാനും മുനിസിപ്പാലിറ്റി പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്
Comments (0)