Posted By Krishnendhu Sivadas Posted On

ഡിജിറ്റൽ കുതിപ്പിൽ ഖത്തർ, 2030 ഓടെ ഖത്തറിനെ ഇനി പിടിച്ചാൽ കിട്ടില്ല; ആഗോള ചാമ്പ്യനാകുമോ?

ദോഹ, ഖത്തർ: ഡിജിറ്റൽ രംഗത്ത് വൻ കുതിപ്പിൽ ഖത്തർ. ഖത്തറിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഒരു സ്കെയിൽ-അപ്പ് ഘട്ടത്തിലേക്ക് കടക്കുകയാണ്.2030 ഓടെ രാജ്യത്തെ പ്രാദേശിക ടെക് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന പ്രൊജക്റ്റുകളുടെ ഭാഗമായാണിത്.

.ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ഹൈപ്പർ-കണക്റ്റിവിറ്റി മുതൽ ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന് (എംസിഐടി) കീഴിലുള്ള നവീകരണവുമടങ്ങുന്ന ഡിജിറ്റൽ അജണ്ട 2030 ആണ് മൂലധാരം.

സുരക്ഷിതവും ലോകോത്തരവുമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ’ കെട്ടിപ്പടുക്കുക എന്നതാണ് പ്രൊജക്റ്റി ന്റെ ലക്ഷ്യം.

ഖത്തറിലെ ജനസംഖ്യ ഇതിനകം തന്നെ ഓൺലൈനിലാണ്. 2025 ജനുവരിയിലെ കണക്കനുസരിച്ച്, ഇന്റർനെറ്റ് വ്യാപനം 99 ശതമാനമായിരുന്നു (ഏകദേശം 3.5 ദശലക്ഷം ഉപയോക്താക്കൾ), സോഷ്യൽ മീഡിയ വ്യാപനം 84 ശതമാനമായിരുന്നു, ഇ-സേവനങ്ങൾ, ഫിൻടെക്, ഇ-കൊമേഴ്‌സ് എന്നിവയെ ജനങ്ങൾ ദ്രുതഗതിയിൽ സ്വീകരിക്കുന്നു എന്നതിന്റ തെളിവാണ്..

“ആഗോളതലത്തിൽ വളരെ കുറച്ച് വിപണികൾ മാത്രമേ ഏറ്റവും ഉയർന്ന കണക്റ്റിവിറ്റിയും ഉയർന്ന വരുമാനവും നൽകുന്നുള്ളു. അതിലൊന്ന് ഖത്തറാണ്.

2025 മെയ് മാസത്തിൽ, ഇൻവെസ്റ്റ് ഖത്തർ ലക്ഷ്യമിടുന്ന പദ്ധതികൾക്ക്, 1 ബില്യൺ ഡോളർ ഇൻസെന്റീവ് പ്രോഗ്രാം ആരംഭിച്ചു. ഓക്‌സ്‌ഫോർഡ് ബിസിനസ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, 2030 ആകുമ്പോഴേക്കും 40 ബില്യൺ റിയാലിലേക്ക് (11 ബില്യൺ ഡോളർ) ഐസിടി വിപണി മൂല്യം ഉയരും.,

ഡിജിറ്റൽ മത്സരക്ഷമതയിൽ ആഗോളതലത്തിൽ മികച്ച 10 സ്ഥാനങ്ങളിൽ എത്തുക, ജിഡിപിയുടെ 0.9 ശതമാനമായി ടെക് ആർ & ഡി വിഹിതം വർദ്ധിപ്പിക്കുക എന്നിവയാണ് സർക്കാർ ലക്ഷ്യങ്ങൾ.

ഖത്തറിന്റെ ഈ വിവര സാങ്കേതിക സാമ്പത്തിക തന്ത്രം ശരിയായ പാതയിൽ തുടരുകയാണെങ്കിൽ, ഖത്തർ ആഗോള ചാമ്പ്യാനാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *