
റീ സൈക്കിൾ ചെയ്യുന്നു,വീണ്ടും വ്യവസായിക നിർമ്മാണത്തിലേക്ക്,
ഖത്തർ ; റീസൈക്കിൾ ചെയ്ത വസ്തുക്കൾ മറ്റ് വ്യവസായങ്ങളിൽ ഉപയോഗിച്ച് ഖത്തർ.
റീസൈക്ലിങ് ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചീകരണ വകുപ്പ് വലിയ പ്ലാസ്റ്റിക് വസ്തുക്കൾ, ഒഴിഞ്ഞ ബാരലുകൾ, പാത്രങ്ങൾ എന്നിവ റീസൈക്കിൾ ചെയ്തു.
ജൂൺ 1-ന് കമ്പനി ആരംഭിച്ചതിനുശേഷം, ഏകദേശം 506 ടൺ പ്ലാസ്റ്റിക് സാധനങ്ങൾ റീസൈക്കിൾ ചെയ്തിട്ടുണ്ട്,. ഇപ്പോഴും തുടരുന്നു.
റീസൈക്കിൾ ചെയ്ത വസ്തുക്കൾ മറ്റ് വ്യവസായങ്ങളിൽ ഉപയോഗിക്കും. ദേശീയ വികസന പദ്ധതികളിൽ പങ്കെടുക്കാൻ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന ഖത്തറിന്റെ മൂന്നാം ഘട്ട തന്ത്രത്തിന്റെ ഭാഗമാണ് ഈ ശ്രമം.

Comments (0)