
Fire force in uae;ഷാർജ വ്യവസായ മേഖലയിൽ തീപ്പിടുത്തം.
Fire force in uae:ഷാർജ വ്യവസായ മേഖലയിൽ തീപ്പിടുത്തം. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് വ്യവസായ മേഖലയിലെ വെയർഹൗസിൽ തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. തീപ്പിടിത്തത്തിന്റെറെ പുക ഉയരുന്നത് ദുബായിലെ വിവിധ ഭാഗങ്ങളിൽ നിന്നും ദൃശ്യമായിരുന്നു. ഇതു വഴി സഞ്ചരിച്ച യാത്രക്കാരാണ് അപകട വിവരം അറിയിച്ചത്.
ചൂട് കൂടിയ സാഹചര്യത്തിൽ തീ വളരെ വേഗത്തിൽ പടരുകയാണ്. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഷാർജ സിവിൽ ഡിഫൻസ് സംഘം സംഭവസ്ഥലത്ത് എത്തുകയും തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Comments (0)